
പുതിയ കളര്‍ ഓപ്ഷനുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ്: ഹോണ്ട സിബി350സി 2026 വിപണിയില്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട സിബി 500ന് പിന്നാലെ പുതിയ സിബി350സിയും പുറത്തിറക്കി

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട സിബി 500ന് പിന്നാലെ പുതിയ സിബി350സിയും പുറത്തിറക്കി. പുതിയ കളര്‍ ഓപ്ഷനുകളോടെയും ഗ്രാഫിക്സുകളോടെയും വിപണി എത്തുന്ന മോട്ടോര്‍സൈക്കിളിന്റെ പ്രാരംഭ വില 2,00,300 രൂപയാണ് (എക്സ് ഷോറൂം). മൂന്ന് വേരിയന്റുകളിലാണ് പുതിയ മോട്ടോര്‍സൈക്കിള്‍ ലഭ്യമാകുക.
സ്റ്റാന്‍ഡേര്‍ഡ് മോഡലിനാണ് 2,00,300 രൂപ. ഡീലക്സ് മോഡലിന് 2,02,700 രൂപയും സ്പെഷ്യല്‍ എഡിഷന് 2,04,700 രൂപയുമാണ് വില വരുന്നത്. സ്പെഷ്യല്‍ എഡിഷന് പുതിയ റിബല്‍ റെഡ് മെറ്റാലിക്, മാറ്റ് ഡ്യൂണ്‍ ബ്രൗണ്‍ എന്നി കളര്‍ ഓപ്ഷനുകളാണ് ഉള്ളത്. ഇതിന് പുറമേ സ്ട്രൈപ്പ് ഗ്രാഫിക്സും സ്പെഷ്യല്‍ എഡിഷന് ബ്രാന്‍ഡിങ്ങും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഡീലക്സ്, ഡീലക്സ് പ്രോ വേരിയന്റുകള്‍ യഥാക്രമം അഞ്ചും മൂന്നും കളര്‍ ഓഫ്ഷനുകളിലാണ് ലഭ്യമാകുക. മെക്കാനിക്കലായി മോട്ടോര്‍സൈക്കിളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
അഞ്ച് സ്പീഡ് ഗിയര്‍ബോക്സും അസിസ്റ്റ്- ആന്റ്- സ്ലിപ്പര്‍ ക്ലച്ചും ചേര്‍ത്ത 20.8 ബിഎച്ച്പി കരുത്തും 29.5 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 348.36 സിസി എയര്‍- കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് തന്നെയാണ് ഇതിലും ഉപയോഗിക്കുന്നത്. മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്‍വശത്ത് ഡ്യുവല്‍ സ്പ്രിംഗുകളുമുള്ള 19 ഇഞ്ച് ഫ്രണ്ട്, 18 ഇഞ്ച് റിയര്‍ അലോയ് വീല്‍ കോമ്പിനേഷനാണ് ഇതില്‍ നല്‍കിയിരിക്കുന്നത്. ഡ്യുവല്‍ ചാനല്‍ എബിഎസിനൊപ്പം ഇരുവശത്തും സിംഗിള്‍ ഡിസ്ക് ബ്രേക്കുകളാണ് ഒരുക്കിയിരിക്കുന്നത്. അനലോഗ്- ഡിജിറ്റള്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹോണ്ട സ്മാര്‍ട്ട്ഫോണ്‍ വോയ്സ് കണ്ട്രോള് സിസ്റ്റം, ആള്-എല്‍ഇഡി ലൈറ്റിങ് എന്നിവയാണ് മറ്റു ഫീച്ചറുകള്‍.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
2026 Honda CB350C Launched in India at Rs 2 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




