
145 കിലോമീറ്റര്‍ റേഞ്ച്, 40 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജിങ്, 1.35 ലക്ഷം രൂപ വില; ഹോണ്ട ക്യൂസി3 വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടറായ ക്യൂസി3 വിപണിയില്‍ അവതരിപ്പിച്ചു. 1.35 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 5000 രൂപ നല്കി വാഹനം ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട റെഡ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുക.
3.0kwh ബാറ്ററിയാണ് ഇതിന്റെ കരുത്ത്. 145 കിലോമീറ്റര്‍ റേഞ്ച് ആണ് കമ്പനി അവകാശപ്പെടുന്നത്. 80 ശതമാനം ചാര്‍ജ് ആകാന്‍ 40 മിനിറ്റ് മതിയെന്നാണ് കമ്പനി പറയുന്നത്. മുഴുവന്‍ ചാര്‍ജ് ആകാന്‍ ഏകദേശം നാലുമണിക്കൂര്‍ വേണ്ടി വരും. ക്യൂസി1നെ അപേക്ഷിച്ച് വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് ഈ ബാറ്ററി.
സീറ്റിന് അടിയില്‍ 32 ലിറ്റര്‍ സ്റ്റോറേജ് കപാസിറ്റി ആണ് ഉള്ളത്.ഹോണ്ട റോഡ്സിങ്ക് കണക്ടിവിറ്റിയോടുകൂടിയ അഞ്ച് ഇഞ്ച് ടിഎഫ്ടി യൂണിറ്റ്, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, സ്മാര്‍ട്ട് കീ എന്നിവയാണ് മറ്റു ഫീച്ചറുകള്‍. മാറ്റ് ഫോട്ടോണ്‍ േ്രഗ മെറ്റാലിക്, പേള്‍ പ്രീഷ്യസ് വൈറ്റ്, പേള്‍ ഷാലോ ബ്ല്യൂ, പേള്‍ സൈറണ്‍ ബ്ലൂ എന്നി നാലു കളറുകളില്‍ ഇത് ലഭ്യമാകും.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Honda QC3 Launched at Rs. 1.35 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



