
കരുത്തുറ്റ 500 സിസി സിംഗിള്‍ സിലിണ്ടര്‍ എന്ജിന്, ട്യൂബ് ലെസ് വയര്‍- സ്പോക്ക് വീല്‍; ഹോണ്ട സിബി 500 ബുക്കിങ് ആരംഭിച്ചു
അടുത്തിടെ ഹോണ്ട പുറത്തിറക്കിയ സിബി500 റെട്രോ റോഡ്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു

മുംബൈ: അടുത്തിടെ ഹോണ്ട പുറത്തിറക്കിയ സിബി500 റെട്രോ റോഡ്സ്റ്ററിന്റെ ബുക്കിങ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള ഹോണ്ട ബിഗ്വിംഗ് ഡീലര്‍ഷിപ്പുകള്‍ വഴി ഈ ബൈക്ക് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നത്. ഈ ബൈക്ക് ഉടന്‍ തന്നെ വില്‍പ്പനയ്ക്ക് എത്തും.
ഹോണ്ട സിബി350 നിരയ്ക്ക് മുകളിലാണ് ഈ ബൈക്കിന്റെ സ്ഥാനം. 27.76 ബിഎച്ച്പി കരുത്തും 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 501 സിസി, എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഫൈവ് സ്പീഡ് ഗിയര്‍ബോക്സുമായാണ് എന്ജിന് ബന്ധിപ്പിച്ചിരിക്കുന്നത്. ഇതില്‍ അസിസ്റ്റ്/ സ്ലിപ്പര്‍ ക്ലച്ചും നല്‍കിയിട്ടുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 500 പിന്‍വലിച്ചതിന് ശേഷം ഈ സെഗ്മെന്റില്‍ വലിയ ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്ജിന് ബൈക്കുകളൊന്നുമില്ല. ഹോണ്ട സിബി500 ഈ കുറവ് നികത്തുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സ്പെസിഫിക്കേഷനുകള്‍ സൂചിപ്പിക്കുന്നത് നല്ല ടോര്‍ക്കുള്ള ഒരു ബൈക്കായിരിക്കും ഇതെന്നാണ്. മികച്ച ബില്‍ഡ് ക്വാളിറ്റി, ട്യൂബ് ലെസ് വയര്‍- സ്പോക്ക് വീലുകള്‍ അടക്കം നിരവധി ഫീച്ചറുകളുമാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Honda CB500 Bookings Open in India
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




