
വാങ്ങിക്കൂട്ടിയത് 186 ആഡംബര കാറുകള്‍, ഡിസ്കൗണ്ട് ആയി നേടിയെടുത്തത് 21 കോടി; വീണ്ടും ഞെട്ടിച്ച് ജൈന സമൂഹം
ബിസിനസ് പാരമ്പര്യത്തിന് പേരുകേട്ട ജൈന സമൂഹം ഒരിക്കല്‍ കൂടി ശക്തമായ വാങ്ങല്‍ ശേഷി പ്രകടിപ്പിച്ച് വാങ്ങിക്കൂട്ടിയത് 186 ആഡംബര കാറുകള്‍.

മുംബൈ: ബിസിനസ് പാരമ്പര്യത്തിന് പേരുകേട്ട ജൈന സമൂഹം ഒരിക്കല്‍ കൂടി ശക്തമായ വാങ്ങല്‍ ശേഷി പ്രകടിപ്പിച്ച് വാങ്ങിക്കൂട്ടിയത് 186 ആഡംബര കാറുകള്‍. ബിഎംഡബ്ല്യു, ഓഡി, മെഴ്സിഡസ് അടക്കമുള്ള വാഹനങ്ങള്‍ കൂട്ടത്തോടെ വാങ്ങിയത് വഴി 21 കോടി രൂപയുടെ ഡിസ്കൗണ്ട് ആണ് നേടിയെടുത്തത്. ഇന്ത്യയിലുടനീളം 65,000 അംഗങ്ങളുള്ള ജൈന ഇന്റര്‍നാഷണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്റെ (ജിറ്റോ) മുന്‍കൈയിലാണ് ഈ ഇടപാടുകള്‍ സുഗമമാക്കിയത്.
ആഡംബര ബ്രാന്‍ഡുകളുമായുള്ള 'അത്തരത്തിലുള്ള ഒരു ഇടപാട്' എന്നാണ് ജിറ്റോ വൈസ് പ്രസിഡന്റ് ഹിമാന്‍ഷു ഷാ ഇതിനെ വിശേഷിപ്പിച്ചത്. ബിഎംഡബ്ല്യു, മെഴ്സിഡസ് പോലുള്ള മുന്‍നിര ബ്രാന്‍ഡുകളുടെ 15 ഡീലര്‍മാരുമായി സംഘടന സഹകരിച്ച് പ്രവര്‍ത്തിച്ചാണ് അംഗങ്ങള്‍ക്ക് മികച്ച വിലയ്ക്ക് വാഹനങ്ങള്‍ ലഭ്യമാക്കിയത്. ജിറ്റോ ഒരു ഫെസിലിറ്റേറ്ററായി മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും ഇടപാടില്‍ നിന്ന് ലാഭം നേടിയിട്ടില്ലെന്നും ഹിമാന്‍ഷു ഷാ പിടിഐയോട് പറഞ്ഞു.
ഗുജറാത്ത് ആസ്ഥാനമായുള്ള ജൈന വിഭാഗക്കാരാണ് ആഡംബര കാറുകളില്‍ ഭൂരിഭാഗവും വാങ്ങിയതെന്നും ഷാ പറഞ്ഞു. ഈ കാറുകള്‍ 60 ലക്ഷം മുതല്‍ 1.3 കോടി രൂപ വരെ വിലയുള്ളതാണെന്നും ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വാഹനങ്ങള്‍ വാങ്ങിയവര്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. 'ഇത് ഞങ്ങളുടെ അംഗങ്ങള്‍ക്ക് 21 കോടി രൂപയുടെ ഡിസ്കൗണ്ട് ലഭിക്കാന്‍ സഹായിച്ചു,'- ഷാ പറഞ്ഞു.
ചില അംഗങ്ങള്‍ അവരുടെ വാങ്ങല്‍ ശേഷി പ്രയോജനപ്പെടുത്തി കാര്‍ ഡീലര്‍മാരില്‍ നിന്ന് കിഴിവുകള്‍ നേടിയെടുക്കാമെന്ന ആശയം കൊണ്ടുവന്നതിനെത്തുടര്‍ന്ന്, കമ്മ്യൂണിറ്റി അംഗമായ നിതിന്‍ ജെയിനാണ് ഇതിന് നേതൃത്വം നല്‍കിയത്. മാര്‍ക്കറ്റിംഗ് ചെലവൊന്നും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍, കാര്‍ നിര്‍മ്മാതാക്കള്‍ പോലും ഇത് ഒരു വിജയകരമായ സാഹചര്യമായി കണ്ടുവെന്ന് ജെയിന് പറഞ്ഞു.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
Jain Community Drives Home 186 Luxury Cars With Rs 21 Crore Discount
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



