കരുത്തുറ്റ എന്‍ജിന്‍, അഞ്ചു നിറങ്ങളില്‍; സ്‌കോഡ ഒക്ടാവിയ ആര്‍എസ് വിപണിയില്‍, വില 49.99 ലക്ഷം മുതല്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ ഒക്ടാവിയ ആര്‍എസ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

Skoda Octavia RS Launched
Skoda Octavia RS Launched image credit: skoda
Edited by :dhanojam
Last Updated :18 ഒക്ടോബർ 2025, 1:49 pm IST

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യ പുതിയ ഒക്ടാവിയ ആര്‍എസ് മോഡല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 49.99 ലക്ഷം രൂപ (എക്‌സ്-ഷോറൂം) മുതലാണ് വില ആരംഭിക്കുന്നത്. സെഡാന്‍ സിംഗിള്‍ വേരിയന്റിലും അഞ്ച് നിറങ്ങളിലും ലഭ്യമാണ്. ഈ മോഡലിന്റെ ഡെലിവറികള്‍ നവംബര്‍ 6 മുതല്‍ ആരംഭിക്കും.

2025 സ്‌കോഡ ഒക്ടാവിയ ആര്‍എസ് വെല്‍വെറ്റ് റെഡ്, റേസ് ബ്ലൂ, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ്, മാംബ ഗ്രീന്‍ എന്നിങ്ങനെ അഞ്ച് നിറങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു. ബുക്കിങ് ഒക്ടോബര്‍ 6 ന് 2.5 ലക്ഷം രൂപയ്ക്ക് ആരംഭിച്ചിട്ടുണ്ട്. ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ 2.0 ലിറ്റര്‍, ടിഎസ്ഐ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിന്റെ കരുത്ത്. 261 ബിഎച്ച്പിയും 370 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കാന്‍ ട്യൂണ്‍ ചെയ്തിരിക്കുന്ന ഇത് 6.4 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്ന് അവകാശപ്പെടുന്നു.

Skoda Octavia RS Launched

Skoda Octavia RS Launched - image credit: skoda

എല്‍ഇഡി ലൈറ്റുകള്‍, 19 ഇഞ്ച് ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഗ്ലോസ് ബ്ലാക്ക് ഇന്‍സേര്‍ട്ടുകള്‍, റെഡ് ബ്രേക്ക് കാലിപ്പറുകള്‍, റെഡ് ഇന്‍സേര്‍ട്ടുകളുള്ള ഓള്‍-ബ്ലാക്ക് ഇന്റീരിയര്‍ തീം, 360-ഡിഗ്രി കാമറ, 12.9-ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വെര്‍ച്വല്‍ പെഡലുള്ള ഇലക്ട്രിക് ടെയില്‍ഗേറ്റ്, 45W ടൈപ്പ്-സി ചാര്‍ജിങ് പോര്‍ട്ടുകള്‍, 10.25-ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഒക്ടാവിയ ആര്‍എസ് ഒരു പ്രീമിയം കാറായാണ് വിശേഷിപ്പിക്കുന്നത്.

News Now

Summary

Skoda Octavia RS Launched in India at Rs. 49.99 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates