
പുതുവര്‍ഷത്തില്‍ പുതിയ എസ് യുവിയുമായി മഹീന്ദ്ര; XUV 7XO ജനുവരി അഞ്ചിന് വിപണിയില്‍, ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ XUV700 ന്റെ പുതുക്കിയ പതിപ്പ് ആയ XUV 7XO ജനുവരി 5 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ XUV700 ന്റെ പുതുക്കിയ പതിപ്പ് ആയ XUV 7XO ജനുവരി 5 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. XUV 7XO എസ് യുവിയുടെ ആദ്യ ടീസര്‍ കമ്പനി പുറത്തിറക്കി.
XUV 7XO എസ് യുവിയുടെ പുറംഭാഗത്ത് പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലൈറ്റ് കോണ്ഫിഗറേഷന് ഉണ്ടായിരിക്കും. സ്കോര്‍പിയോ Nല്‍ കാണുന്നതുപോലുള്ള ഡ്യുവല്‍ ബാരലുകള്‍ ഇതില്‍ ഉള്‍പ്പെടുത്തും. ഇവ എല്‍ഇഡി ഹെഡ്ലാമ്പുകളായി തുടരും. പുതുക്കിയ ഫ്രണ്ട് ഗില്‍, കണക്റ്റഡ് ടെയില്‍ലാമ്പുകള്‍ അടക്കം മെച്ചപ്പെട്ട സ്റ്റൈലിങ് അപ്ഡേറ്റുകളും പുതിയ സവിശേഷതകളോടെയുമായിരിക്കും പുതിയ എസ് യുവി വിപണിയില്‍ എത്തുക.
പുതുതായി രൂപകല്‍പ്പന ചെയ്ത ഗ്രില്‍, അപ്ഡേറ്റ് ചെയ്ത ഹെഡ്ലാമ്പുകള്‍, ട്വീക്ക് ചെയ്ത ബമ്പര്‍, പുതിയ എല്‍ഇഡി ഡിആര്‍എല്‍ സിഗ്നേച്ചര്‍ എന്നിവ ഉള്‍പ്പെടുന്ന മുന്‍വശത്ത് XEV 9e ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരിക്കും എത്തുന്നത്. എസ്യുവിയില് പുതുതായി രൂപകല്‍പ്പന ചെയ്ത, എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളും ഉള്‍പ്പെടുത്തിയേക്കാം. എങ്കിലും സൈഡ് പ്രൊഫൈല്‍ വലിയതോതില്‍ മാറ്റമില്ലാതെ തുടരും. പുതിയ കണക്റ്റഡ് ഫുള്‍-വിഡ്ത്ത് ലൈറ്റ് ബാറും പുതുക്കിയ ബമ്പറും ഉപയോഗിച്ച് പിന്‍ഭാഗം പരിഷ്കരിച്ചേക്കാം. അതേസമയം ഫ്ലഷ് ഡോര്‍ ഹാന്‍ഡിലുകളും റൂഫ് റെയിലുകളും നിലനിര്‍ത്തും.
പ്രകാശിതമായ മഹീന്ദ്ര ലോഗോയും മൂന്ന് സ്ക്രീന്‍ കോണ്‍ഫിഗറേഷനും കൊണ്ട് അലങ്കരിച്ച സമാനമായ രണ്ട്-സ്പോക്ക് സ്റ്റിയറിംഗ് വീല്‍ ഇതില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡോള്‍ബി അറ്റ്മോസ്, രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകള്‍, വെന്റിലേഷന് സവിശേഷത, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഓട്ടോമാറ്റിക് പാര്‍ക്കിങ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍.
2.0L ടര്‍ബോ പെട്രോള്‍, 2.2L ടര്‍ബോ ഡീസല്‍ എന്നിവയുള്‍പ്പെടെ നിലവിലുള്ള എന്ജിന് തന്നെ തുടരാനാണ് സാധ്യത. പരമാവധി 200bhp കരുത്തും 380Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും പെട്രോള്‍ എന്ജിന്. അതേസമയം ഡീസല്‍ എന്ജിന് പരമാവധി 155bhp/360Nm ഉം 185bhp/450Nm ഉം പവര്‍ പുറപ്പെടുവിക്കും.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Mahindra new SUV XUV 7XO launch on Jan 5th, features
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




