പാനിക് ബ്രേക്കിങ് അലര്‍ട്ട്, 440 സിസി; ഹാര്‍ലി- ഡേവിഡ്‌സണ്‍ X440 T വിപണിയില്‍, വില 2.79 ലക്ഷം രൂപ, ഫീച്ചറുകള്‍

പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി- ഡേവിഡ്‌സണ്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറക്കി

Harley-Davidson X440 T Launched
Harley-Davidson X440 T Launchedimage credit: Harley-Davidson
Edited by :dhanojam
Last Updated :8 ഡിസംബർ 2025, 4:55 pm IST

മുംബൈ: പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി- ഡേവിഡ്‌സണ്‍ പുതിയ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ പുറത്തിറക്കി. ഹാര്‍ലി-ഡേവിഡ്സണ്‍ X440 T എന്ന പേരില്‍ പുറത്തിറക്കിയ പുതിയ മോട്ടോര്‍സൈക്കിളിന് 2.79 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. മോട്ടോര്‍സൈക്കിള്‍ ഒറ്റ വേരിയന്റില്‍ ലഭ്യമാണ്. പേള്‍ ബ്ലൂ, പേള്‍ റെഡ്, പേള്‍ വൈറ്റ്, വിവിഡ് ബ്ലാക്ക് എന്നി നാല് നിറങ്ങളിലാണ് ഇത് വിപണിയില്‍ എത്തുന്നത്.

X440നെ അപേക്ഷിച്ച് നിരവധി അപ്ഡേറ്റുകളുമായാണ് ഹാര്‍ലി- ഡേവിഡ്‌സണ്‍ X440 T വിപണിയില്‍ എത്തുന്നത്. കൂടുതല്‍ വിഷ്വല്‍ അപ്പീല്‍ നല്‍കുന്നതാണ് പുതിയ മോഡല്‍. X440ന്റെ ഏറ്റവും വലിയ പോരായ്മ അതിന്റെ ടെയില്‍-സെക്ഷന്‍ ഡിസൈനായിരുന്നു. സബ്-ഫ്രെയിം, ടെയില്‍ സെക്ഷന്‍ എന്നിവ പുനര്‍രൂപകല്‍പ്പന ചെയ്ത് X440 T ഈ പോരായ്മ പരിഹരിച്ചിട്ടുണ്ട്.

മോട്ടോര്‍സൈക്കിളിന് റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്വിച്ചബിള്‍ റിയര്‍ എബിഎസ് എന്നിവയുണ്ട്. രണ്ട് റൈഡ് മോഡുകളിലാണ് മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. റോഡ്, റെയിന്‍. അടിയന്തര ബ്രേക്കിങ് സമയത്ത് എല്ലാ ഇന്‍ഡിക്കേറ്ററുകളും മിന്നിമറയാന്‍ സഹായിക്കുന്ന സെഗ്മെന്റിലെ ആദ്യ പാനിക് ബ്രേക്കിങ് അലര്‍ട്ടാണ് മറ്റൊരു പ്രത്യേകത..

Harley-Davidson X440 T Launched

Harley-Davidson X440 T Launched - image credit: Harley-Davidson

27ബിഎച്ച്പിയും 38എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 440cc എയര്‍/ഓയില്‍-കൂള്‍ഡ് മോട്ടോറാണ് ഇതിന് കരുത്ത് പകരുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സുമായി മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു. ഇന്ത്യയിലുടനീളമുള്ള ഹാര്‍ലി-ഡേവിഡ്സണ്‍, ഹീറോ പ്രീമിയം ഡീലര്‍ഷിപ്പുകളില്‍ ബുക്കിങ് ആരംഭിച്ചു. ഡെലിവറി ഉടന്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

News Now

Summary

Harley-Davidson X440 T Launched in India at Rs. 2.79 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates