
പുതിയ ലുക്കില്‍ ഹോണ്ട സിറ്റി എത്തി, 12 ലക്ഷം രൂപ മുതല്‍, ഫീച്ചറുകള്‍ അറിയാം

മുംബൈ: ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് അവതരിപ്പിച്ചു. പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനുകളിലായി നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ സെഡാന് വാഹനത്തിന് 12 ലക്ഷം രൂപ മുതല്‍ 21 ലക്ഷം രൂപ വരെയാണ് പ്രാരംഭ വില. 2020-ല്‍ അരങ്ങേറിയ അഞ്ചാം തലമുറ സിറ്റിയുടെ രണ്ടാമത്തെ മിഡ്-ലൈഫ് സൈക്കിള്‍ അപ്ഡേറ്റാണിത്. 2023-ലെ മാറ്റങ്ങള്‍ക്ക് ശേഷം, ഇത്തവണ കൂടുതല്‍ ആകര്‍ഷകമായ ഫ്രണ്ട് ലുക്കും കൂടുതല്‍ ആധുനിക ഫീച്ചറുകളുമായാണ് സിറ്റിയുടെ വരവ്.
വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്ലാമ്പ്, രണ്ട് പാര്‍ട്ടുകളായി തിരിച്ചിരിക്കുന്ന ഐ ബ്രോ സ്റ്റൈല്‍ ഡിആര്‍എല്‍, ബോണറ്റിന് താഴെയായി നല്‍കിയിട്ടുള്ള എല്‍ഇഡി ലൈറ്റ് സ്ട്രിപ്പ്, ഹണി കോമ്പ് ഗ്രില്ല്, സമാനമായ ഡിസൈനില്‍ തീര്‍ത്തിരിക്കുന്ന എയര്‍ഡാം എന്നിവയാണ് പുതിയ സിറ്റിയെ മുന്‍ പതിപ്പില്‍നിന്ന് വേറിട്ട് നിര്‍ത്തുന്നത്.
സ്റ്റൈലിഷായി ഒരുങ്ങിയിട്ടുള്ള 16 ഇഞ്ച് അലോയി വീലാണ് പഴയതിന് പകരമായി നല്‍കിയിട്ടുള്ളത്. പിന്നിലേക്ക് വരുമ്പോഴും മാറ്റങ്ങളുടെ നീണ്ടനിരയാണുള്ളത്. ഇരട്ട നിറത്തിലാണ് പിന്നിലെ ബമ്പര്‍ ഒരുക്കിയിരിക്കുന്നത്. രണ്ട് അറ്റങ്ങളിലുമായി റിഫക്ടറുകള് പതിപ്പിച്ചിട്ടുണ്ട്. പുതിയ ഫോക്സ് ഡിഫ്യൂസറും ഇതിലുണ്ട്. മുമ്പുണ്ടായിരിക്കുന്ന അഞ്ച് നിറങ്ങള്‍ക്കൊപ്പം കറുപ്പ് നിറത്തിലും ഇനി സിറ്റി നിരത്തുകളില്‍ എത്തും.
ഇന്റീരിയറില്‍ ഡാഷ്ബോര്‍ഡില്‍ നിന്ന് അല്പം മുന്നോട്ട് നില്ക്കുന്ന രീതിയിലുള്ള 10.1 ഇഞ്ച് വലിയ ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം പ്രധാന മാറ്റമാണ്. ഡ്യുവല്‍ ടോണ്‍ തീം, എസി വെന്റുകള്‍, സെന്റര്‍ കണ്‍സോള്‍, പാര്‍ട്ട് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയില്‍ മാറ്റമില്ല. എസി നിയന്ത്രണങ്ങള്‍ക്കും സ്റ്റിയറിങ് വീലിനും ഇപ്പോഴും ഫിസിക്കല്‍ ബട്ടണുകളും ഡയലുകളും നിലനിര്‍ത്തിയിട്ടുള്ളത് ഡ്രൈവിങ്ങിനിടയിലും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സഹായിക്കും.
360 ഡിഗ്രി കാമറ, മുന്‍നിരയിലെ വെന്റിലേറ്റഡ് സീറ്റുകള്‍ ഇത്തവണ വരുത്തിയിരിക്കുന്ന പുതുമകളാണ്. ആംബിയന്റ് ലൈറ്റിങ്, എട്ട് സ്പീക്കറുകളുള്ള സൗണ്ട് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ് സംവിധാനം, സണ്‍റൂഫ്, റിയര്‍ വിന്‍ഡ് സ്ക്രീന്‍ സണ്‍ഷെയ്ഡ് എന്നിവയാണ് ഇതിലെ മറ്റ് ഫീച്ചറുകള്‍. ലെവല്‍ അഡാസ് സ്യൂട്ട്, ആറ് എയര്‍ബാഗ്, ലെയ്ന്‍ വാച്ച് കാമറ തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷയ്ക്കായി നല്കുന്നു. 1.5 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് 4-സിലിണ്ടര്‍ പെട്രോള്‍ എന്ജിന് തന്നെയാണ് കാറിന് കരുത്തേകുന്നത്. ഇത് 121 എച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
The New Honda City has been launched in India with updated styling and modern features
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



