
ടര്‍ബോ പെട്രോള്‍ എന്ജിന്, കാബിനില്‍ നിരവധി അപ്ഡേറ്റുകള്; പഞ്ച് ഫെയ്സ് ലിഫ്റ്റ് ജനുവരി 13ന്
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ കോംപാക്ട് വാഹനമായ പഞ്ചിന്റെ ഫെയ്സ് ലിഫ്റ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ കോംപാക്ട് വാഹനമായ പഞ്ചിന്റെ ഫെയ്സ് ലിഫ്റ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. 2021 ല്‍ പുറത്തിറങ്ങിയതിനുശേഷം പെട്രോളില്‍ ഓടുന്ന പഞ്ചിന്റെ ഏറ്റവും വലിയ അപ്ഡേറ്റാണിത്. ജനുവരി 13ന് ടാറ്റ പഞ്ച് ഫെയ്സ്ലിഫ്റ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
മുന്‍ പതിപ്പിനെ അപേക്ഷിച്ച് മെക്കാനിക്കല്‍ ആയി കാര്യമായ മാറ്റങ്ങള്‍ ഇല്ലെങ്കിലും പുതുക്കിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, പുതിയ പെയിന്റ് സ്കീമുകള്‍, വീലുകള്‍ക്കായി പുതിയ ഡിസൈന്‍ എന്നിവ ഫെയ്സ് ലിഫ്റ്റിനെ വേറിട്ട് നിര്‍ത്തും. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ പഞ്ച് ഇവിയില്‍ വാഗ്ദാനം ചെയ്തത് പോലെ കാബിനിലും അപ്ഡേറ്റുകള് പ്രതീക്ഷിക്കുന്നു.
പുതിയ പതിപ്പില്‍ 6 സ്പീഡ് മാന്യുവല്‍ ട്രാന്‍സ്മിഷനുമായി ജോടിയാക്കിയ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാബിനില്‍ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 65W ടൈപ്പ്-സി ചാര്‍ജിംഗ് പോര്‍ട്ട്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ HVAC പാനല്‍, 360-ഡിഗ്രി കാമറ, ഹില്‍ ഡിസന്റ് കണ്ട്രോള് എന്നിവയും പ്രതീക്ഷിക്കുന്നു. 118bhp/170Nm ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന 1.2ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ഇതിന് കരുത്തുപകരുക.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Tata Punch Facelift to Debut on 13 January
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


'മൂല്യം തകരാന്‍ അനുവദിക്കില്ല', ടാറ്റ സണ്‍സിനെ സ്വകാര്യ കമ്പനിയായി നിലനിര്‍ത്തും; തന്ത്രപരമായ നീക്കവുമായി ട്രസ്റ്റ്സ്

കോംപാക്ട് സെഡാന് വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റ, ടിഗോര്‍ ഫെയ്സ് ലിഫ്റ്റ് ലോഞ്ച് വെള്ളിയാഴ്ച; അറിയാം ഫീച്ചറുകള്‍- വിഡിയോ


