
കോംപാക്ട് സെഡാന് വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ടാറ്റ, ടിഗോര്‍ ഫെയ്സ് ലിഫ്റ്റ് ലോഞ്ച് വെള്ളിയാഴ്ച; അറിയാം ഫീച്ചറുകള്‍- വിഡിയോ
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്കരിച്ച പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് ജനപ്രിയ മോഡലായ ടിഗോറിന്റെ പരിഷ്കരിച്ച പതിപ്പ് ഇറക്കാന്‍ ഒരുങ്ങുന്നു. ടാറ്റ ഏരീസ് എന്ന പേരില്‍ കാര്‍ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. കോംപാക്ട് സെഡാന് വിഭാഗത്തില്‍ പ്രതാപം വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ കാര്‍ പുറത്തിറക്കാന്‍ കമ്പനി ഒരുങ്ങുന്നത്.
ഈ സബ് ഫോര്‍ മീറ്റര്‍ സെഡാന് വെള്ളിയാഴ്ച വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ടീസര്‍ കമ്പനി പുറത്തുവിട്ടു. ടീസര്‍ അനുസരിച്ച് പുതിയ പര്‍പ്പിള്‍ കളര്‍ ലഭിക്കും. എല്‍ഇഡി റിഫ്ലക്ടറുകളും ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും അടങ്ങിയ പുതിയ ഹെഡ്ലാമ്പ് ഡിസൈന്‍, എല്‍ഇഡി ഫോഗ് ലൈറ്റുകള്‍, പുതിയ എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. പുതിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, പുതിയ ഗ്രില്‍, പുതിയ അലോയ് വീലുകള്‍ എന്നിവയും ഇതില്‍ പ്രതീക്ഷിക്കാം.
Boring is made to fit the mould.
— TATA.CARS (@TATA_CARS) September 20, 2026
Weâd rather crack it open.
Introducing Tata Aeris
25.09.26#TataAeris#TheOneThatStandsOut#NothingsTooFar#TataCars#TataMotorsPassengerVehicles pic.twitter.com/ryd8q4wNm7
അകത്തളത്തില്‍ വിശാലമായ ഫ്രീസ്റ്റാന്‍ഡിങ് 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജിങ്, ക്രൂയിസ് കണ്ട്രോള്, ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി കാമറ തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിലവിലുള്ള പെട്രോള്‍, സിഎന്‍ജി എന്ജിന് ഓപ്ഷനുകള്‍ തന്നെയാകും ഈ മോഡലിലും ഉണ്ടാകുക. അഞ്ച് സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റുകളോട് കൂടിയ 1.2 ലിറ്റര്‍ എന്‍എ പെട്രോള്‍ എന്ജിന് ആണ് ഇതിന് കരുത്തുപകരുക.
WHAT TO READ NEXT

ഭിന്നശേഷിക്കാര്‍ക്ക് വാഹന ടാക്സ് ഇളവ്; പരിധി 15ലക്ഷമാക്കി ഉയര്‍ത്തി
WHAT TO READ NEXT

വരുന്നു മഹീന്ദ്രയുടെ പുതിയ എസ് യുവി; അറിയാം വിഷന്‍ എസ് ഫീച്ചറുകള്‍
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Tata Tigor Facelift to be Called Aeris launch friday
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


