
1.5 ലിറ്റര്‍ ടര്‍ബോ എന്ജിന്; ടാറ്റ സഫാരി പെട്രോള്‍ വേര്‍ഷന്‍ വിപണിയില്‍, വില 13 ലക്ഷം രൂപ മുതല്‍
പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സഫാരി പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്.

മുംബൈ: പെട്രോള്‍ എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന പുതിയ സഫാരി പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. 13.29 ലക്ഷം രൂപ മുതല്‍ 25.19 ലക്ഷം രൂപ വരെയാണ് ഈ എസ് യുവിയുടെ എക്സ്-ഷോറൂം വില.
ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ടര്‍ബോ ജിഡിഐ എന്‍ജിനാണ് സഫാരി പെട്രോളിന് കരുത്ത് പകരുന്നത്. ഇത് 168 ബിഎച്ച്പിയും 280 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു.
സ്മാര്‍ട്ട്, പ്യുവര്‍ എക്സ്, അഡ്വഞ്ചര്‍ എക്സ് പ്ലസ്, അക്കംപ്ലിഷ്ഡ് എക്സ്, അക്കംപ്ലഷ്ഡ് എക്സ് പ്ലസ്, അക്കംപ്ലഷ്ഡ് അള്‍ട്രാ, റെഡ് ഡാര്‍ക്ക് പതിപ്പുകള്‍ ഉള്‍പ്പെടുന്ന സമഗ്രമായ വേരിയന്റ് ലൈനപ്പാണ് സഫാരി പെട്രോള്‍ വാഗ്ദാനം ചെയ്യുന്നത്. ആറ് സീറ്റ്, ഏഴ് സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ തെരഞ്ഞെടുത്ത ട്രിമ്മുകള്‍ ലഭ്യമാണ്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ശ്രേണിയിലുടനീളം ഉണ്ട്. സുരക്ഷയുമായി ബന്ധപ്പെട്ട് എല്ലാ സഫാരി പെട്രോള്‍ വകഭേദങ്ങളും ഫൈവ്് സ്റ്റാര്‍ ഭാരത് എന്‍സിഎപി റേറ്റിങ് നേടിയിട്ടുണ്ട്.
ഡോള്‍ബി അറ്റ്മോസ് ഓഡിയോ സഹിതമുള്ള പുതിയതും വലുതുമായ 14.5 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്രണ്ട് ആന്‍ഡ് കാമറ വാഷര്‍, ഇന്റഗ്രേറ്റഡ് ഡാഷ്ക്യാം സഹിതമുള്ള ഡിജിറ്റല്‍, ഇലക്ട്രോണിക് IRVM, ഓട്ടോ റിവേഴ്സ് ഡിപ്പുള്ള മെമ്മറി ORVM-കള്‍, പവര്‍ ചെയ്തതും വെന്റിലേറ്റഡ് ആയതുമായ ഫ്രണ്ട് സീറ്റുകള്‍, മെച്ചപ്പെടുത്തിയ ലെവല്‍ 2 ADAS സ്യൂട്ട് എന്നിവ ഫീച്ചര്‍ ഹൈലൈറ്റുകളില്‍ ഉള്‍പ്പെടുന്നു.
News Now
ഹര്‍ദീപ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

Summary
Tata Safari Petrol Launched in India at Rs. 13.29 Lakh
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


145 കിലോമീറ്റര്‍ റേഞ്ച്, 40 മിനിറ്റ് കൊണ്ട് 80 ശതമാനം ചാര്‍ജിങ്, 1.35 ലക്ഷം രൂപ വില; ഹോണ്ട ക്യൂസി3 വിപണിയില്‍

പ്രാരംഭ വില 10.32 ലക്ഷം രൂപ, മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍; ഥാര്‍ ഫെയ്സ് ലിഫ്റ്റ് വിപണിയില്‍


