
ഉയർന്ന മൈലേജ്, കരുത്തുറ്റ എന്ജിന്, റെനോ ഡസ്റ്റര്‍ ഹൈബ്രിഡ് ലോഞ്ച് ഒക്ടോബര്‍ 17ന്; പ്രാരംഭ വില 19 ലക്ഷം
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈന്‍ സ്ഥിരികരിച്ചു

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പുതിയ ഡസ്റ്റര്‍ ഹൈബ്രിഡിന്റെ ഇന്ത്യയിലെ ലോഞ്ച് ടൈംലൈന്‍ സ്ഥിരികരിച്ചു. ഒക്ടോബര്‍ 17നാണ് ലോഞ്ച്. അന്ന് ഹൈബ്രിഡ് വേരിയന്റിന്റെ വില കമ്പനി പ്രഖ്യാപിക്കും.
ഡസ്റ്റര്‍ ഹൈബ്രിഡ് ലോഞ്ചോടെ കമ്പനിയുടെ ഹൈബ്രിഡ് ഇ- ടെക് സാങ്കേതികവിദ്യയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ തുടക്കമാകുകയാണ്. ബ്രാന്‍ഡിന്റെ കോംപാക്ട് എസ് യുവി നിരയിലെ മൂന്നാമത്തെ പവര്‍ട്രെയിന്‍ ഓപ്ഷനായിരിക്കും ഇത്. 1.8 ലിറ്റര്‍, ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. നിലവില്‍ 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റുകളാണ് ഉള്ളത്.
പുതിയ വേരിയന്റ് രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ചേര്‍ന്ന് 162 ബിഎച്ച്പി കരുത്തും 172 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഇത് ഓട്ടോമാറ്റിക് ട്രാന്സ്മിഷനില് മാത്രമായിരിക്കും ലഭ്യമാകുക. പുതിയ ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഡസ്റ്റര്‍ നിരയില്‍ തന്നെ ഏറ്റവും മികച്ച മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 19 മുതല്‍ 23 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Renault Duster Hybrid Launch Date For India Confirmed
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




