
550 കിലോമീറ്റര്‍ വരെ റേഞ്ച്, കാത്തിരിപ്പിന് അവസാനം; സിയറ ഇവി ലോഞ്ച് 30ന്, ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ എസ്യുവി മോഡലയായ സിയറയുടെ ഇലക്ട്രിക് പതിപ്പ് ജൂണ്‍ 30ന് അവതരിപ്പിക്കും

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് അവരുടെ ജനപ്രിയ എസ്യുവി മോഡലയായ സിയറയുടെ ഇലക്ട്രിക് പതിപ്പ് ജൂണ്‍ 30ന് അവതരിപ്പിക്കും. വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ഇലക്ട്രിക് വാഹനം വിപണിയിലിറക്കാന്‍ പൂര്‍ണ്ണസജ്ജമായ രൂപത്തിലാകും അവതരിപ്പിക്കുക.
ടാറ്റയുടെ ഹാരിയര്‍ ഇവിക്ക് തൊട്ടുതാഴെയായിരിക്കും സിയറ ഇവിയുടെ സ്ഥാനം. മികച്ച ഡിസൈനും അത്യാധുനിക ഫീച്ചറുകളുമുള്ള ഒരു മിഡ്-സൈസ് ഇലക്ട്രിക് എസ്യുവി ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് വിപണിയിലെത്തുന്നത്.
ടാറ്റ മോട്ടോഴ്സിന്റെ 'Acti.ev+' ആര്‍ക്കിടെക്ചറിലാണ് സിയറ ഇവിയുടെ രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. റിയര്‍-വീല്‍-ഡ്രൈവ് (RWD), ഓള്-വീല്‍-ഡ്രൈവ് (AWD) എന്നി രണ്ട് കോണ്‍ഫിഗറേഷനുകളിലും ഈ വാഹനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാരിയര്‍ ഇവിക്ക് ശേഷം AWD ഫീച്ചറുമായി പുറത്തിറങ്ങുന്ന രണ്ടാമത്തെ ടാറ്റ ഇലക്ട്രിക് വാഹനമായി ഇത് മാറും. അതിവേഗ ചാര്‍ജിങ്, നൂതന സാങ്കേതികവിദ്യകള്‍, ഡ്രൈവര്‍ അസിസ്റ്റന്‍സ് ഫീച്ചറുകള്‍ എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോം പിന്തുണയ്ക്കുന്നുണ്ട്.
ഡിസൈനിന്റെ കാര്യത്തില്‍, പഴയ സിയറ മോഡലിനോടുള്ള ആദരസൂചകമായി അതിന്റെ സിഗ്നേച്ചര്‍ റാപ്പറൗണ്ട് റിയര്‍ ഗ്ലാസ് ഏരിയ ഇതിലും നിലനിര്‍ത്തിയിട്ടുണ്ട്. കൂടാതെ കണക്റ്റഡ് എല്‍ഇഡി ലൈറ്റുകള്‍, മികച്ച എസ്യുവി ലുക്ക്, എയറോ-ഓപ്റ്റിമൈസ്ഡ് അലോയ് വീലുകള്‍ എന്നിവയും വാഹന പ്രേമികള്‍ ഇതില്‍ പ്രതീക്ഷിക്കുന്നുണ്ട്.
വാഹനത്തിന്റെ അകത്തളത്തില്‍ ഒന്നിലധികം ഡിജിറ്റല്‍ ഡിസ്പ്ലേകള്‍, പനോരമിക് സണ്‍റൂഫ്, കണക്റ്റഡ് കാര്‍ ഫീച്ചറുകള്‍, ലെവല്‍ 2 ADAS എന്നിവ സിയറ ഇവിയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. 55kWh മുതല്‍ 65kWh വരെയുള്ള ബാറ്ററി പാക്ക് ഓപ്ഷനുകളിലാകും ഈ എസ്യുവി എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഒറ്റത്തവണ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 500 കിമീ മുതല്‍ 550 കി.മീ വരെ റേഞ്ച് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 20നും 25 ലക്ഷത്തിനും ഇടയിലായിരിക്കും വില എന്നാണ് കരുതുന്നത്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Tata Sierra EV India Debut on 30 June
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




