
ഒരു ലക്ഷം രൂപയില്‍ താഴെ വില?, ടിവിഎസ് ഓര്‍ബിറ്റര്‍ ഇലക്ട്രിക് സ്കൂട്ടര്‍ ലോഞ്ച് നാളെ, വിശദാംശങ്ങള്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ നാളെ (വ്യാഴാഴ്ച) പുറത്തിറക്കും

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് പുതിയ ഇലക്ട്രിക് സ്കൂട്ടര്‍ നാളെ (വ്യാഴാഴ്ച) പുറത്തിറക്കും. ടിവിഎസ് ഓര്‍ബിറ്റര്‍ എന്ന പേരിലായിരിക്കും പുതിയ സ്കൂട്ടര്‍ വിപണിയില്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 'ഒ' എന്ന അക്ഷരമുള്ള കവര്‍ ചെയ്ത വാഹനത്തെയാണ് ലോഞ്ച് ക്ഷണക്കത്തില്‍ കാണിച്ചിരിക്കുന്നത്. ഇത് ടിവിഎസ് ഓര്‍ബിറ്ററിനെ സൂചിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നിലവില്‍ ടിവിഎസ് ഐക്യൂബ് ശ്രേണിയില്‍ ബേസ് വേരിയന്റിന് ഏകദേശം 1 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. ടോപ്പ്-സ്പെക്ക് മോഡലിന് 1.59 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയുണ്ട്. പുതുതായി ടിവിഎസ് ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കാനാണ് ഒരുങ്ങുന്നത് എന്നാണ് വിവരം. ഒരു ലക്ഷം രൂപയില്‍ താഴെ വിലയാണ് പ്രതീക്ഷിക്കുന്നത്. ബജാജ് ചേതക്, ഒല എസ് 1 എക്സ് എന്നിവയുമായി മത്സരിക്കാന്‍ ലക്ഷ്യമിട്ടായിരിക്കും പുതിയ മോഡല്‍.
ഇന്തോനേഷ്യയില്‍ ഒരു പുതിയ ഇലക്ട്രിക് സ്കൂട്ടറിന്റെ രൂപകല്‍പ്പനയ്ക്ക് ടിവിഎസ് പേറ്റന്റ് നേടിയിട്ടുണ്ട്. കൂടാതെ സ്കെച്ചുകള്‍ പ്രീമിയം ലുക്കുള്ള ഒരു ഉല്‍പ്പന്നത്തെ വെളിപ്പെടുത്തുന്നു. സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത് പുതിയ ഓര്‍ബിറ്റര്‍ സ്കൂട്ടറായിരിക്കാം. പേറ്റന്റ് ഫയലിങ്ങില്‍ പുതിയ വാഹനത്തില്‍ സ്ലീക്ക് സ്റ്റൈലിങ്, വലിയ വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
പുതിയ മോഡലിന്റെ പ്രത്യേകതകള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ലളിതമായ ഒരു ഡിസൈന്‍ അവതരിപ്പിക്കുന്നതിനൊപ്പം ആധുനികമായി കാണപ്പെടാനും സാധ്യതയുണ്ട്. ഹബ്-മൗണ്ടഡ് മോട്ടോറും ചെറിയ ബാറ്ററി പായ്ക്കും ഇതില്‍ സജ്ജീകരിച്ചേക്കാം. നിലവില്‍ 2.2 kWh, 3.1 kWh, 3.5 kWh, 5.3 kWh ബാറ്ററി പായ്ക്കുകള്‍ക്കുള്ള ഓപ്ഷനാണ് ടിവിഎസ് നല്‍കുന്നത്. ഏറ്റവും വലിയ ബാറ്ററി പായ്ക്ക് ഒറ്റ ചാര്‍ജില്‍ 212 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഏറ്റവും ചെറിയ പായ്ക്ക് ഒറ്റ ചാര്‍ജില്‍ 94 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്നു.
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
TVS Orbiter Electric Scooter India Launch Tomorrow
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ട്രാക്ഷൻ കൺട്രോളും ഗൂഗിൾ മാപ്പും: പുത്തൻ ഫീച്ചറുകളുമായി ടിവിഎസ് അപ്പാച്ചെ RTR 160 സീരീസ് വിപണിയിൽ; വിലയും മാറ്റങ്ങളും അറിയാം

ക്രെറ്റ, അല്‍കാസര്‍, ക്രെറ്റ ഇവി; പുതിയ പതിപ്പുകള്‍ അവതരിപ്പിച്ച് ഹ്യുണ്ടായി, വിലയും ഫീച്ചറുകളും അറിയാം


