
പരിഷ്കരിച്ച റെനോ ട്രൈബര്‍ എംപിവി 2026 വിപണിയില്‍; അറിയാം ഫീച്ചറുകള്‍
പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പരിഷ്കരിച്ച ട്രൈബര്‍ എംപിവി 2026 വിപണിയില്‍ അവതരിപ്പിച്ചു

ന്യൂഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോ ഇന്ത്യ പരിഷ്കരിച്ച ട്രൈബര്‍ എംപിവി 2026 വിപണിയില്‍ അവതരിപ്പിച്ചു. വാഹനത്തിന്റെ എല്ലാ വേരിയന്റുകളിലും പുതിയ കംഫര്‍ട്ട്, പ്രായോഗിക ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ മാറ്റങ്ങള്‍ക്കൊപ്പം തന്നെ എല്ലാ മോഡലുകള്‍ക്കും 4,575 രൂപ മുതല്‍ 9,150 രൂപ വരെ (എക്സ്-ഷോറൂം) വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ബേസ് മോഡലായ 'ഓതന്റിക്' (Authentic) പെട്രോള്‍ മാനുവലിന് 5.81 ലക്ഷം രൂപയും ഏറ്റവും ഉയര്‍ന്ന മോഡലായ 'ഇമോഷന്' (Emotion) എഎംടിക്ക് 8.48 ലക്ഷം രൂപയുമാണ് പുതിയ എക്സ്-ഷോറൂം വില.
ഏറ്റവും ഉയര്‍ന്ന ഇമോഷന് വേരിയന്റില്‍ ഈ സെഗ്മെന്റില്‍ ആദ്യമായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള് സിസ്റ്റം അവതരിപ്പിച്ചു എന്നതാണ് പ്രധാന സവിശേഷത. മൂന്നാം നിരയിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ രണ്ടാം നിരയില്‍ വണ്‍-ടച്ച് ഫോള്‍ഡ് ആന്‍ഡ് ടംബിള്‍ സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. കൂടാതെ, രണ്ടാം നിര സീറ്റുകള്‍ പൂര്‍ണ്ണമായും മടക്കി വെക്കുന്നതിലൂടെ ബൂട്ട് കപ്പാസിറ്റി 1,065 ലിറ്റര്‍ വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും.
WHAT TO READ NEXT

മാരുതിയുടെ ഈ മോഡലിന് 2.15 ലക്ഷം രൂപ വരെ ഇളവ്; വിശദാംശങ്ങള്‍
ഇവല്യൂഷന്‍ വേരിയന്റില്‍ സ്റ്റിയറിംഗില്‍ ഘടിപ്പിച്ച ഓഡിയോ-ഫോണ്‍ കണ്ട്രോളുകള്, ഡേ-നൈറ്റ് അഡ്ജസ്റ്റബിള് ഐആര്‍വിഎം (IRVM), റിയര്‍ റൂം ലാമ്പ് എന്നി ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ടെക്നോ വേരിയന്റില്‍ ഡ്രൈവര്‍ സീറ്റ് ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, റിയര്‍ ഡീഫോഗര്‍, ഇലക്ട്രിക് ഫോള്‍ഡിംഗ് ഒആര്‍വിഎം, രണ്ട് ഫ്രണ്ട് ട്വീറ്ററുകള്‍, മൂന്നാം നിരയില്‍ 12 വോള്‍ട്ട് ചാര്‍ജിംഗ് സോക്കറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.
നിലവിലുള്ള 1.0 ലിറ്റര്‍ പെട്രോള്‍ എന്ജിന് തന്നെയാണ് വാഹനത്തിന് കരുത്തേകുന്നത് (71bhp പവറും 96Nm ടോര്‍ക്കും). അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം, ടോപ്പ് വേരിയന്റില്‍ മാത്രം എഎംടി ഓപ്ഷനും ലഭ്യമാണ്. ആറ് എയര്‍ബാഗുകള്‍, ഇബിഡി (EBD) ഉള്ള എബിഎസ് (ABS), ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്ട്രോള് എന്നിവ ഉള്‍പ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് സേഫ്റ്റി പാക്കേജാണ് വാഹനത്തിന് സുരക്ഷയൊരുക്കുന്നത്.
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Updated Renault Triber Launched with New Features
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


റെനോ ട്രൈബര്‍ ടര്‍ബോ എന്ജിന് വേരിയന്റ് നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പരിഷ്കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 349 സിസി; പള്‍സര്‍ എന്‍എസ്400ഇസഡ് ഉടന്‍ വിപണിയില്‍

