റെനോ ട്രൈബര്‍ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് നാളെ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

Renault Triber
Renault Tribersource: Renault
Edited by :Dhanoj AM
Last Updated :27 സെപ്റ്റംബർ 2026, 12:52 pm IST

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ മോഡല്‍ ആയ ട്രൈബറിന്റെ ടര്‍ബോ എന്‍ജിന്‍ വേരിയന്റ് നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഉയര്‍ന്ന വേരിയന്റുകളില്‍ ഇത് ലഭ്യമാകുമെന്നാണ് കരുതുന്നത്.

99 ബിഎച്ച്പി കരുത്തും 160 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന റെനോയുടെ ത്രീ- സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും സിവിടി ട്രാന്‍സ്മിഷനിലും ഈ എന്‍ജിന്‍ ലഭ്യമാകും.

മറ്റു ഫീച്ചറുകളിലൊന്നും മാറ്റം പ്രതീക്ഷിക്കുന്നില്ല. ഈ സബ്- കോംപാക്ട് എംപിവിയിലേക്ക് പുതിയ വേരിയന്റുകള്‍ കൂടി വരുന്നു എന്നുമാത്രം. ഈ സെഗ്മെന്റില്‍ ട്രൈബര്‍ ഒരു വേറിട്ട മോഡലാണ്. ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ കൂടി എത്തുന്നതോടെ ഇതിന്റെ മൂല്യം വീണ്ടും ഉയരും. ടര്‍ബോ പെട്രോളിന്റെ സിഎന്‍ജി പതിപ്പും റെനോ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

News Now

Summary

Renault Triber Turbo To Be Launched in India Tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates