
പരിഷ്കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 349 സിസി; പള്‍സര്‍ എന്‍എസ്400ഇസഡ് ഉടന്‍ വിപണിയില്‍
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്, തങ്ങളുടെ പള്‍സര്‍ നിരയിലെ മറ്റു മോഡലുകള്‍ക്ക് പിന്നാലെ പള്‍സര്‍ എന്‍എസ്400ഇസഡിലും പരിഷ്കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചറായി വരും

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ്, തങ്ങളുടെ പള്‍സര്‍ നിരയിലെ മറ്റു മോഡലുകള്‍ക്ക് പിന്നാലെ പള്‍സര്‍ എന്‍എസ്400ഇസഡിലും പരിഷ്കരിച്ച ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഫീച്ചറായി വരും. പുതിയ ഡിസ്പ്ലേയോട് കൂടിയ മോട്ടോര്‍സൈക്കിളിന്റെ അപ്ഡേറ്റ് പതിപ്പ് ഡീലര്‍ഷിപ്പില്‍ എത്തിയിട്ടുണ്ട്. ഇത് ഉടന്‍ തന്നെ വിപണിയില്‍ എത്തുമെന്നാണ് സൂചന.
നേരത്തെ പള്‍സര്‍ എന്‍160, പള്‍സര്‍ 125, പള്‍സര്‍ 150 മോഡലുകളില്‍ അഞ്ചു ഇഞ്ച് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ നല്‍കിയിട്ടുണ്ട്. എന്‍എസ്200, എന്‍250 എന്നിവയുടെ അപ്ഡേറ്റ് വേര്‍ഷനുകളിലും ഇത് പരീക്ഷിച്ചിട്ടുണ്ട്.
എന്‍എസ്400ഇസഡിന്റെ ലുക്കില്‍ ചെറിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും നിലവിലുള്ള 349 സിസി സിംഗിള്‍ സിലിണ്ടര്‍ ലിക്വിഡ്- കൂള്‍ഡ് എന്ജിന് തന്നെയായിരിക്കും ഇതിലും ഉപയോഗിക്കുക. ഇത് 40 ബിഎച്ച്പി കരുത്തും 33.2 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
Bajaj Pulsar NS400Z with updated TFT cluster spotted at dealership
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


92,990 രൂപ മുതല്‍ വില, അത്യാധുനിക ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍; പുതിയ പള്‍സര്‍ 125, 150 മോഡലുകള്‍ വിപണിയില്‍

ടിഎഫ്ടി ഡിസ്പ്ലേ, ആധുനിക എന്ജിന്; പുതിയ ബജാജ് പള്‍സര്‍ 125 ഉടന്‍ വിപണിയില്‍


