
സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റില്‍ മത്സരം കടുക്കും; ഫോക്സ് വാഗണിന്റെ പുതിയ മോഡല്‍ വരുന്നു, അറിയാം ഫീച്ചറുകള്‍
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റിലേക്ക് കടക്കുന്നു.

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോക്സ് വാഗണ്‍ സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റിലേക്ക് കടക്കുന്നു. ഇന്ത്യന്‍ വിപണിക്കായി മാത്രം വികസിപ്പിച്ചെടുക്കുന്ന ഈ പുതിയ മോഡല്‍ 2027 ഓടേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്പനി ഇതുവരെ പുതിയ വാഹനത്തിന്റെ പുതിയ പേരോ ലോഞ്ച് തീയതിയോ പ്രഖ്യാപിച്ചിട്ടില്ല.
ഹ്യുണ്ടായി വെന്യൂ, ടാറ്റ നെക്സോണ്‍ തുടങ്ങിയവയുമായി മത്സരിക്കുന്നതിന് സ്കോഡ കൈലാഖിനെ അടിസ്ഥാനമാക്കിയുള്ള സബ് ഫോര്‍ മീറ്റര്‍ എസ് യുവി പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. സ്കോഡ കൈലാഖില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ഇന്ത്യ നിര്‍ദിഷ്ട c MQB A0 IN പ്ലാറ്റ്ഫോം ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. യന്ത്രപരമായി വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ലെങ്കിലും പുതിയ മോഡലിന് സ്വന്തമായ ഡിസൈനും പൊസിഷനിങ്ങും ഉണ്ടായിരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
1.0 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുക. 114 ബിഎച്ച്പിയും 178 എന്‍എം ടോര്‍ക്യൂവും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന എന്‍ജിനാണ് ഇതില്‍ ക്രമീകരിക്കുക. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്ബോക്്സ് ഓപ്ഷനുകളുമായാണ് കാര്‍ വിപണിയില്‍ എത്തുക. ഫോക്സ് വാഗണിന്റെ ഏറ്റവും ചെറിയ എസ് യുവിയായാണ് ഇത് ഇന്ത്യന്‍ നിരത്തില്‍ ഇറങ്ങുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Volkswagen Confirms Plans to Launch New Sub-4-metre SUV
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




