News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കൊച്ചി: റെക്കോര്ഡുകള് ഭേദിച്ച് മുന്നേറുന്ന സ്വര്ണവിലയില് ഇന്ന് നേരിയ ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന് സ്വര്ണത്തിന്റെ വില 35,800 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4475 രൂപയായി.
ശനിയാഴ്ച രണ്ടു തവണകളിലായി പവന് 400 രൂപ വര്ധിച്ച് സ്വര്ണ വില സര്വകാല റെക്കോര്ഡിട്ടിരുന്നു. 35,920 രൂപയിലാണ് അന്ന് വ്യാപാരം അവസാനിച്ചത്. തുടര്ന്നുളള രണ്ടു ദിവസങ്ങളില് വിലയില് മാറ്റമുണ്ടായില്ല. വരും ദിവസങ്ങളിലും സ്വര്ണവില കൂടുതല് ഉയരങ്ങളിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് ഇന്ന് വിലയില് നേരിയ ഇടിവ് ഉണ്ടായത്. എങ്കിലും ഈ ഇടിവ് താത്കാലികം മാത്രമാണെന്നാണ് വിപണി വിദഗ്ധര് പറയുന്നത്.
സുരക്ഷിത നിക്ഷേപമെന്ന നിലയില് കൂടുതല് ആളുകള് സ്വര്ണത്തിലേക്ക് ആകര്ഷിക്കപ്പെടുന്നതാണ് ഈ ദിവസങ്ങളില് സ്വര്ണ വില ഉയരാന് കാരണം. ഇന്നലെ വരെ മൂന്നാഴ്ചക്കിടെ 1760 രൂപയാണ് ഉയര്ന്നത്. ആഗോളതലത്തില് സ്വര്ണത്തിന്റെ ആവശ്യകത വര്ധിച്ചാണ് സ്വര്ണവിലയില് പ്രതിഫലിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില് സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്ണത്തിലേക്ക് കൂടുതല് പേര് എത്തുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


