560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37600 രൂപയായി

Last Updated :20 January 2024, 8:30 am IST

News Now

കൊച്ചി: ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില താഴ്ന്നു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37600 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4700 രൂപയായി. സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ ചാഞ്ചാട്ടം തുടരുകയാണ്.

ആഗോളതലത്തിലുളള മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ വരുന്നത് വിലയില്‍ മാറ്റം വരുത്തുന്നുണ്ട്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 37,360 രൂപ എന്ന നിലവാരത്തിലേക്ക് സ്വര്‍ണവില താഴ്ന്നിരുന്നു. തുടര്‍ന്ന് ഘട്ടം ഘട്ടമായി ഉയര്‍ന്ന് 38160 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് ഇടിവ് നേരിട്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണവില താഴ്ന്നു, പവന് 560 രൂപ കുറഞ്ഞു; 38,000ല്‍ താഴെ