
ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ? കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാം; ഇതാ 2-6-10 റൂള്‍
ഇന്ന് ഫോണ്‍ അടക്കം ഇലക്ട്രോണിക് സാധന സാമഗ്രികള്‍ സ്വന്തമാക്കാന്‍ മിക്കവരും ആശ്രയിക്കുന്നത് ഇഎംഐ സൗകര്യത്തെയാണ്

ഇന്ന് ഫോണ്‍ അടക്കം ഇലക്ട്രോണിക് സാധന സാമഗ്രികള്‍ സ്വന്തമാക്കാന്‍ മിക്കവരും ആശ്രയിക്കുന്നത് ഇഎംഐ സൗകര്യത്തെയാണ്. കൈയില്‍ പണമില്ലെങ്കിലും സാധനങ്ങള്‍ വാങ്ങാമെന്നത് ആകര്‍ഷകമാണെങ്കിലും, കൃത്യമായ പ്ലാനിംഗ് ഇല്ലെങ്കില്‍ ഇത് വലിയ സാമ്പത്തിക ബാധ്യതയിലേക്ക് നയിക്കാം. ഇത്തരം പ്രതിസന്ധികള്‍ ജീവിതത്തില്‍ ഉണ്ടാവാതിരിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്ന റൂള്‍ ആണ് '2-6-10'
എന്താണ് '2-6-10' റൂള്‍?
പ്രതിമാസ വരുമാനവും വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വിലയും തമ്മിലുള്ള ഒരു സുരക്ഷിത അനുപാതമാണ് ഈ നിയമം മുന്നോട്ട് വെക്കുന്നത്. സാധാരണയായി ഒരു സാധനം വാങ്ങുമ്പോള്‍ അതിന്റെ മാസത്തവണ (EMI) മാത്രമാണ് നോക്കാറുള്ളത്. എന്നാല്‍ ഈ നിയമം പറയുന്നത്, ആ സാധനത്തിന്റെ ആകെ വില ഒരു മാസത്തെ വരുമാനത്തിന്റെ പകുതിയില്‍ (അതായത് 1/2 ഭാഗം) കൂടരുത് എന്നാണ്. പെട്ടെന്ന് ഒരു സാമ്പത്തിക അത്യാവശ്യം വന്നാല്‍, കൈയ്യിലുള്ള പണം മുഴുവന്‍ ഒരു വിലകൂടിയ ഇലക്ട്രോണിക് ഉല്‍പ്പനം വാങ്ങി കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കാനാണിത്. ഉദാഹരണത്തിന്, 1 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ വാങ്ങാന്‍ 2 ലക്ഷം രൂപയെങ്കിലും മാസശമ്പളം ഉള്ളവര്‍ക്ക് മാത്രമേ ഈ നിയമപ്രകാരം അനുവാദമുള്ളൂ.
ഇന്ന് പല കമ്പനികളും 12 മുതല്‍ 24 മാസം വരെയുള്ള ഇഎംഐ സൗകര്യങ്ങള്‍ നല്‍കാറുണ്ട്. എന്നാല്‍ ഈ റൂള്‍ പ്രകാരം 6 മാസത്തിനുള്ളില്‍ അടച്ചു തീര്‍ക്കണം. കാരണമെന്തന്നല്ലേ? സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വാങ്ങിയ ഫോണ്‍ പഴയതാകുന്നതിന് മുന്‍പേ അതിന്റെ കടം തീര്‍ന്നിരിക്കണം. ദീര്‍ഘകാല ഇഎംഐകള്‍ ക്രെഡിറ്റ് ലിമിറ്റിനെ ബാധിക്കുകയും മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്ക് ലോണ്‍ എടുക്കുന്നതിന് തടസമാവുകയും ചെയ്യും
മാസവരുമാനത്തിന്റെ 10 ശതമാനത്തില്‍ കൂടുതല്‍ തുക ഒരൊറ്റ ഇഎംഐക്കായി മാറ്റിവെക്കരുത്. വാടക, ഭക്ഷണം, യാത്ര, ഇന്‍ഷുറന്‍സ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ കഴിഞ്ഞുവേണം ആഡംബരങ്ങള്‍ക്കായി പണം ചെലവഴിക്കാന്‍. 10 ശതമാനത്തില്‍ കൂടുതല്‍ ഇഎംഐയിലേക്ക് പോയാല്‍, മാസാവസാനം സാമ്പത്തികമായി കഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
2-6-10 rule vs reality: How should you plan EMIs instead?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


