
പുതുവര്‍ഷത്തില്‍ അതിവേഗ ഇന്റര്‍നെറ്റ്; ഫൈവ് ജി സേവനം 13 നഗരങ്ങളിലേക്ക്
അടുത്തവര്‍ഷം നാലു മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ 13 പട്ടണങ്ങളില്‍ ഫൈവ് ജി ടെലികോം സേവനം ആരംഭിക്കും

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നാലു മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ 13 പട്ടണങ്ങളില്‍ ഫൈവ് ജി ടെലികോം സേവനം ആരംഭിക്കും. ചെന്നൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നി മെട്രോ നഗരങ്ങള്‍ക്ക് പുറമേ ഗുരുഗ്രാം, ബംഗളൂരു, ചണ്ഡീഗഡ്, ജാംനഗര്‍, അഹമ്മദാബാദ്, ഹൈദരാബാദ്, ലക്നൗ, പുനെ, ഗാന്ധിനഗര്‍ എന്നി നഗരങ്ങളിലാണ് സേവനം ലഭിക്കുക. തെക്കേന്ത്യയില്‍ നിന്ന് ചെന്നൈയും ഹൈദരാബാദുമാണ് പട്ടികയിലുള്ളത്.
പ്രമുഖ ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ, വൊഡഫോണ്‍ ഐഡിഎ എന്നിവയാണ് ഫൈവ് ജി സേവനം ലഭ്യമാക്കുക. അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകും എന്നത് കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. അടുത്തവര്‍ഷം 13 നഗരങ്ങളില്‍ ഫൈവ് ജി ടെലികോം സേവനം ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു.
അതിവേഗത്തില്‍ വീഡിയോ സ്ട്രീമിങ്ങ് സാധ്യമാകും എന്നതാണ് പ്രത്യേകത. വിവിധ ഫോണുകളുമായി ബന്ധിപ്പിക്കാന്‍ കഴിയുംവിധമാണ് ഫൈവ് ജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



