'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ
തന്റേയും അഹാനയുടേയും വെഡ്ഡിങ് ലുക്ക് താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ

തന്റേയും സഹോദരി അഹാന കൃഷ്ണയുടേയും കല്യാണ ലുക്കുകള്‍ താരതമ്യം ചെയ്ത ആരാധകന് മറുപടി നല്‍കി ദിയ കൃഷ്ണ. ഈയ്യടുത്തായിരുന്നു അഹാനയുടേയും നിമിഷ് രവിയുടേയും വിവാഹം നടന്നത്. അഹാനയുടെ വെഡ്ഡിങ് ലുക്ക് വൈറലായിരുന്നു. പിന്നാലെ ദിയയുടെ വിവാഹത്തിന്റെ ലുക്കുമായി അഹാനയുടെ ലുക്കിനെ സോഷ്യല്‍ മീഡിയ താരതമ്യം ചെയ്തിരുന്നു.
യൂട്യൂബ് വിഡിയോയിലൂടെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ദിയ കൃഷ്ണ. അഹാനയുടെ വെഡ്ഡിങ് ലുക്ക് കണ്ട ശേഷം ദിയയുടെ കല്യാണ ലുക്ക് ഓര്‍ത്ത് കുറ്റബോധം തോന്നിയോ? എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിയ. ആ വാക്കുകളിലേക്ക്:
''അതൊരു മണ്ടന്‍ ചോദ്യമാണ്. അമ്മുവിന്റെ കല്യാണത്തിന്റെ ലുക്ക് അവളാണ് തീരുമാനിച്ചത്. അവള്‍ അതില്‍ സുന്ദരിയായിരുന്നു. തനിക്ക് ചേരുന്നൊരു ലുക്കിലേക്കാണ് അമ്മു പോയത്. ഞാന്‍ എനിക്ക് വേണ്ടി തീരുമാനിച്ചത് എനിക്ക് ഇഷ്ടപ്പെട്ടൊരു ലുക്കാണ്. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കെന്റെ ലുക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു.
ഞാന്‍ എന്താണോ ചോദിച്ചത് അത് തന്നെയാണ് ഡിസൈനര്‍ എനിക്ക് ചെയ്തതു തന്നത്. ഷീ മെയ്ഡ് മി ലുക്ക് ലൈക്ക് മീ ബട്ട് ബെറ്റര്‍. മുടി എന്തെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഞാന്‍ ചിന്തിച്ചിരുന്നുവെന്നത് സത്യമാണ്. അതല്ലാതെ എന്റെ സാരി, തലയിലെ വെയ്ല്‍, മേക്കപ്പ്, അന്നത്തെ അലങ്കാരം, എല്ലാം ദിയ എന്ന് വിളിച്ച് പറയുന്നതായിരുന്നു. എന്റെ പേഴ്‌സണാലിറ്റി എന്താണോ അങ്ങനെ തന്നെയായിരുന്നു എന്റെ എല്ലാ ഫങ്ഷനുകളും.
അമ്മു സ്മാര്‍ട്ട്, എലഗന്റ്, ലീഡര്‍, പ്ലാനര്‍ പോലത്തെ ആളാണ്. അതുപോലെ തന്നെയാണ് അമ്മുവിന്റെ കല്യാണവും. അമ്മു അമ്മുവിന്റെ രീതിയില്‍ ചെയ്തു ഞാന്‍ എന്റെ രീതിയില്‍ ചെയ്തു. അമ്മു അവളുടെ രീതിയില്‍ പെര്‍ഫെക്ടായിരുന്നു. എന്റേതായ രീതിയില്‍ ഞാനും പെര്‍ഫെക്ടായിരുന്നു. ആര് എന്തൊക്കെ പറഞ്ഞാലും. തങ്ങള്‍ക്ക് ധരിക്കേണ്ടത് എന്താണെന്ന് തീരുമാനിക്കുന്നത് വധുവാണ്. അവര്‍ ഹാപ്പിയാണെങ്കില്‍ മറ്റാരും അഭിപ്രായം പറയേണ്ടതില്ല.
നിങ്ങളെല്ലാവരും നിങ്ങളുടെ വെഡ്ഡിങ് ലുക്ക് നിങ്ങള്‍ക്ക് പെര്‍ഫെക്ടായിരുന്നുവെന്ന് ചിന്തിക്കുന്നുണ്ടാകുമല്ലോ. അതുപോലെ തന്നെ ഓരോരുത്തര്‍ക്കും അവരവരുടെ വെഡ്ഡിങ് ലുക്ക് പെര്‍ഫെക്ട് ആണ്. അത് ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ എന്ന് മറ്റൊരാളുടെ വിഷയമേയല്ല. അഭിനന്ദിക്കാന്‍ സാധിച്ചില്ലെങ്കിലും കുറ്റം പറയാതിരിക്കുക. കനിവോടെ സംസാരിക്കാനാവില്ലെങ്കില്‍ വാ തുറക്കാതിരിക്കുക''.
News Now
Summary
Diya Krishna responds to camparisons between her and Ahaana Krishna's wedding looks.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






