ആധാർ കാർഡിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്തില്ലേ?; ഓൺലൈനായി സൗജന്യമായി പുതുക്കാൻ ഇനി ഒരാഴ്ച മാത്രം

ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം

aadhaar free update deadline
ഡിസംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാംപ്രതീകാത്മക ചിത്രം
Last Updated :6 December 2024, 5:16 pm IST
Edited by :dhanojam

ന്യൂഡൽഹി: ആധാർ കാർഡ് വിശദാംശങ്ങൾ ഓൺലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി അവസാനിക്കാൻ ഇനി ഒരാഴ്ച മാത്രം. 2024 ഡിസംബർ 14 വരെ ഫീസില്ലാതെ ആധാർകാർഡ് ഉടമകൾക്ക് അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു.

ഇതിനോടകം തന്നെ നിരവധി തവണയാണ് സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി കേന്ദ്രം നീട്ടിയത്. സമയപരിധി ഇനിയും നീട്ടിയില്ലായെങ്കിൽ ഡിസംബർ 14 ന് ശേഷം വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ ഫീസ് നൽകേണ്ടി വരും.

മൈആധാർ പോർട്ടൽ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാർ എടുത്തിട്ട് 10 വർഷം കഴിഞ്ഞെങ്കിൽ കാർഡ് ഉടമകൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദേശം. പക്ഷേ ഇത് നിർബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങൾ തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോർട്ടലിൽ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോകണം.

2016ലെ ആധാർ എന്റോൾമെന്റ്, അപ്‌ഡേറ്റ് റെഗുലേഷൻസ് അനുസരിച്ച് വ്യക്തികൾ ആധാർ എന്റോൾമെന്റ് തീയതി മുതൽ പത്ത് വർഷത്തിലൊരിക്കൽ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകൾ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളിൽ അഞ്ച് വയസിനും 15 വയസിനും ഇടയിൽ അവരുടെ ആധാർ കാർഡിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശിക്കുന്നുണ്ട്.

പത്തുവർഷം മുമ്പ് ആധാർ കാർഡ് ലഭിച്ച് അപ്‌ഡേറ്റുകളൊന്നും വരുത്താത്തവർ വിവരങ്ങൾ പരിഷ്‌കരിക്കാൻ തയ്യാറാവാണമെന്നാണ് യുഐഡിഎഐയുടെ നിർദേശം. എന്നിരുന്നാലും, ഈ അപ്‌ഡേറ്റുകൾ നടത്തേണ്ടത് നിർബന്ധമല്ലെന്നും യുഐഡിഎഐ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now