
എഐ ശബ്ദം ഉപയോഗിക്കണം; ഹോളിവുഡ് താരങ്ങള്‍ക്ക് മെറ്റയുടെ ഓഫര്‍
ജുഡി ഡെഞ്ച്, ഓക്ക് വാഫിന, കീഗന്‍ മിഷേല്‍ കീ എന്നിവരുമായി കമ്പനി ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ ശബ്ദം ഉപയോഗിക്കുന്നതിന് മെറ്റ ഹോളിവുഡ് താരങ്ങള്‍ക്ക് ലക്ഷക്കണിക്കിന് ഡോളറുകള്‍ വാഗ്ദാനം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഹോളിവുഡ് താരങ്ങളുടെ ശബ്ദം എഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് അവകാശം സ്വന്തമാക്കുന്നതിനാണ് താരങ്ങള്‍ക്ക് വന്‍തുക ഓഫര്‍ വയ്ക്കുന്നത്.
ജുഡി ഡെഞ്ച്, ഓക്ക് വാഫിന, കീഗന്‍ മിഷേല്‍ കീ എന്നിവരുമായി കമ്പനി ചര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറില്‍ നടക്കുന്ന മെറ്റയുടെ കണക്ട് 2024 എന്ന പരിപാടിയ്ക്ക് മുന്നോടിയായി താരങ്ങളുമായി ധാരണയിലായേക്കുമെന്നും പുതിയ എഐ ടൂളുകള്‍ പരിപാടിയില്‍ പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താരങ്ങളുടെ ശബ്ദം മെറ്റ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ അസിസ്റ്റന്റിന് വേണ്ടിയാവാം. അതേസമയം ശബ്ദം ഉപയോഗിക്കുന്നതിന് മെറ്റയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അംഗീകരിക്കാന്‍ പല താരങ്ങളും തയ്യാറാവുന്നില്ലെന്നാണ് വിവരം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം




