
ഹിറ്റ്ലറുടെ മീശപോലുണ്ട്, പുതിയ ആപ്പ് ഐക്കണ് വിമർശനം; മാറ്റം വരുത്തി ആമസോൺ
കാർഡ്ബോർഡ് ബോക്സിൽ നീല റിബൺ ഒട്ടിച്ച രീതിയിലുള്ള ഐക്കൺ ആണ് വിവാദമായത്
ന്യൂഡൽഹി: അഡോൾഫ് ഹിറ്റ്ലറുടെ മീശയെന്ന ആരോപണത്തിന് പിന്നാലെ ആപ്പ് ഐക്കണിൽ മാറ്റം വരുത്തി ഇ-കൊമേഴ്സ് ഭീമൻ ആമസോൺ. മൊബൈൽ ഷോപ്പിങ് ആപ്പിന്റെ ഐക്കൺ ആണ് പുതിയ ഡിസൈനിൽ ആമസോൺ അവതരിപ്പിച്ചത്.
കാർഡ്ബോർഡ് ബോക്സിൽ നീല റിബൺ ഒട്ടിച്ച രീതിയിലുള്ള പുതിയ ഐക്കൺ ജനുവരിയിലാണ് കമ്പനി പുറത്തിറക്കിയത്. അഞ്ച് വർഷത്തിനുള്ളിൽ ആമസോൺ ആപ്പ് ഐക്കണിൽ വരുത്തിയ ഏക മാറ്റമാണിത്. എന്നാൽ നീല റിബൺ കണ്ടതും ചിലർ ഇതിനെ ടൂത്ത്ബ്രഷ് പോലിരിക്കുന്ന ഹിറ്റ്ലറുടെ മീശ എന്നാണ് വിശേഷിപ്പിച്ചത്.
NEW: @amazon changes their app logo after comparisons are made to Hitler
â the big fellow (@borderfox116) March 2, 2021
âpic.twitter.com/8QAjzQ5HwC
സമൂഹമാധ്യമങ്ങളിലെ ചർച്ച വ്യാപകമായതിന് പിന്നാലെയാണ് ഐക്കണിൽ മാറ്റവരുത്താൻ ആമസോൺ തീരുമാനിച്ചത്. നീല നിറത്തിലെ റിബ്ബണിന്റെ ഒരു ഭാഗത്തേക്ക് മടക്കിയ നിലയിലാണ് പുതിയ ഐക്കൺ.
lmao I completely missed that amazon quietly tweaked its new icon to make it look⦠less like hitler pic.twitter.com/Jh8UC8Yg3u
â alex hern (@alexhern) March 1, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
സെഞ്ച്വറി അടിച്ച് പാകിസ്ഥാനിലെ 'ആദം ഗിൽക്രിസ്റ്റ്'!... 108 പന്തിൽ 117 റൺസ്

Jantar Mantar Protest: ജന്തർമന്തറിൽ സമരത്തിന് അനുമതി തേടി സിജെപി

'എല്ലാം നല്ല ഉദ്ദേശത്തില്‍ അല്ല'; കുട്ടികളുടെ ഫോണ്‍ ഉപയോഗത്തില്‍ ദുബൈയില്‍ മുന്നറിയിപ്പ്

സുപ്രീം കോടതിയെ ഇതിലേക്ക് വലിച്ചിഴയ്ക്കരുത്; അഭിഭാഷകരുടെ സഞ്ചാരം തടസ്സപ്പെടരുതെന്ന് ചീഫ് ജസ്റ്റിസ്



