
എസ്ഐപിയിൽ നിക്ഷേപിക്കാൻ പോകുകയാണോ?; മികച്ച സമ്പാദ്യത്തിന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
മെച്ചപ്പെട്ട റിട്ടേൺ ലഭിക്കുമെന്ന പ്രതീക്ഷയിൽ എസ്‌ഐപിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്

മെച്ചപ്പെട്ട റിട്ടേൺ ലഭിക്കുമെന്ന പ്രതീക്ഷയിൽ എസ്‌ഐപിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. പരമ്പരാഗത സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി നിക്ഷേപത്തിൽ ഡൈവേഴ്‌സിഫിക്കേഷൻ കൊണ്ടുവരണമെന്ന ചിന്തയും എസ്‌ഐപിയിലേക്ക് കൂടുതൽ പേരെ ആകർഷിച്ചതിന് പിന്നിലെ ഒരു പ്രധാന കാരണമാണ്. നിശ്ചിത തുക സ്ഥിരമായ ഇടവേളകളിൽ നിശ്ചിത കാലത്തേയ്ക്ക് മ്യൂച്ചൽഫണ്ടിൽ നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. എസ്‌ഐപി വിപണി അധിഷ്ഠിതമായത് കൊണ്ട് റിട്ടേണിന് ഗ്യാരണ്ടി നൽകാൻ സാധിക്കില്ല. എന്നാൽ എസ്‌ഐപിയിൽ നിക്ഷേപിക്കുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലെങ്കിൽ നഷ്ടം സംഭവിക്കാം. അവ ചുവടെ:
1. കൃത്യമായ സാമ്പത്തിക ലക്ഷ്യം ഇല്ലാതെ എസ്‌ഐപിയിൽ നിക്ഷേപിക്കാൻ പാടില്ല. കൃത്യമായ സാമ്പത്തിക ലക്ഷ്യം ഉണ്ടെങ്കിൽ മാത്രമേ ഇതിന് അനുയോജ്യമായ എസ്‌ഐപി പ്ലാൻ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് നിക്ഷേപിക്കുന്നതിന് മുൻപ് എന്തിനാണ് നിക്ഷേപിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കേണ്ടതാണ്. ജോലിയിൽ നിന്ന് വിരമിച്ച് കഴിഞ്ഞാലും സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ മുൻകൂട്ടി കണ്ട് സേവ് ചെയ്യാൻ , വീട് വാങ്ങാൻ, കുട്ടിയുടെ വിദ്യാഭ്യാസം തുടങ്ങി ലക്ഷ്യം മുൻകൂട്ടി നിശ്ചയിച്ച് ഇതിൽ നിക്ഷേപിച്ചാൽ കൂടുതൽ ഫലപ്രദമായിരിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.
2. നിക്ഷേപം കൃത്യമായി ബാലൻസ് ചെയ്യുന്നതായിരിക്കണം. മാസംതോറുമുള്ള നിക്ഷേപത്തിന്റെ തുക തീരെ കുറഞ്ഞ് പോകാതെ നോക്കണം. നിക്ഷേപ തുക കുറഞ്ഞുപോയാൽ ലക്ഷ്യം പൂർണമായി നേടാൻ കഴിയണമെന്നില്ല. അതുപോലെ തന്നെ നിക്ഷേപിക്കുന്നത് കൂടി പോകാനും പാടില്ല. ഓരോരുത്തരുടെയും സാമ്പത്തിക നില നോക്കി വേണം നിക്ഷേപിക്കാൻ. കൂടുതൽ നിക്ഷേപിച്ചാൽ ചില സമയങ്ങളിൽ സ്ഥിരമായി അടച്ചുപോകാൻ ബുദ്ധിമുട്ട് നേരിട്ടെന്ന് വരാം. ഇത് സാമ്പത്തിക സ്ഥിരതയെ ബാധിച്ചെന്നും വരാം. അതുകൊണ്ട് സാമ്പത്തിക നില കണക്കാക്കി വേണം നിക്ഷേപിക്കാൻ. നിക്ഷേപം ദീർഘകാലത്തേയ്ക്ക് മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്ന ഉത്തമവിശ്വാസത്തിൽ വേണം നിക്ഷേപിക്കാൻ.
3. ഡൈവേഴ്‌സിഫൈഡ് നിക്ഷേപത്തിന് ശ്രമിക്കണം. ഒരെണ്ണത്തിൽ തന്നെ നിക്ഷേപിക്കുന്നത് നഷ്ടസാധ്യത വർധിപ്പിക്കും. പകരം നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്ന തുക വിവിധ എസ്‌ഐപി സ്‌കീമുകളിലായി നിക്ഷേപിക്കുക. അങ്ങനെ ചെയ്താൽ റിസ്‌ക് കുറയ്ക്കാൻ സാധിക്കും. ഇക്വിറ്റി, ഡെബ്റ്റ്, ഹൈബ്രിഡ് എന്നിങ്ങനെ വിവിധ നിക്ഷേപ സ്‌കീമുകളിൽ നിക്ഷേപിക്കാൻ തയ്യാറാവുക. ദീർഘകാലത്തേയ്ക്ക് ഇത് ഗുണം ചെയ്യും.
4. പോർട്ട്‌ഫോളിയോ ഇടയ്ക്കിടെ വിലയിരുത്തുന്നത് നല്ലതാണ്. മാറ്റങ്ങൾ വരുത്താൻ ഇത് സഹായിക്കും. ചില മേഖലകളിൽ പ്രകടനം മോശമായിരിക്കും. അങ്ങനെ വന്നാൽ സ്വിച്ച് ചെയ്യാനും മറ്റും ഇടയ്ക്കിടെയുള്ള പോർട്ട്‌ഫോളിയോ വിലയിരുത്തൽ വഴി സാധിക്കും.
5. റിട്ടേണിൽ അമിത പ്രതീക്ഷ വച്ചുപുലർത്തരുത്. ഉയർന്ന റിട്ടേൺ ലഭിക്കുമെന്ന പ്രതീക്ഷ ചിലപ്പോൾ നിരാശയ്ക്ക് കാരണമാകാം. ഉയർന്ന റിട്ടേൺ പ്രതീക്ഷിച്ച് നിക്ഷേപിക്കുമ്പോൾ റിസ്‌കും ഉയർന്ന തലത്തിലായിരിക്കും. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേൺ അല്ല എന്ന കാര്യം ഓർക്കണം. വിപണി അധിഷ്ഠിതമായത് കൊണ്ട് എപ്പോൾ വേണമെങ്കിലും മാറ്റം സംഭവിക്കാം. അതുകൊണ്ട് നിക്ഷേപിക്കുമ്പോൾ ഏറെ ജാഗ്രത ആവശ്യമാണ്.
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Summary
are you going to invest in sip, Pay attention to these things for better savings
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അഞ്ചുവര്‍ഷം കൊണ്ട് രണ്ടര ലക്ഷം രൂപ റിട്ടേണ്‍; പോസ്റ്റ് ഓഫീസ് സ്കീം പ്ലസ് എസ്‌ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍

10 ലക്ഷം രൂപയുടെ എഫ്ഡി vs പതിനായിരം രൂപയുടെ എസ്‌ഐപി; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?, താരതമ്യം


