ഏപ്രിലില്‍ 14 ദിവസം ബാങ്ക് അവധി; കേരളത്തില്‍ എത്ര?, പട്ടിക ഇങ്ങനെ

ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

april  Bank Holidays
april Bank Holidaysപ്രതീകാത്മക ചിത്രം
Edited by :dhanojam
Last Updated :31 മാർച്ച് 2026, 3:07 pm IST

ഏപ്രിലില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ ഏപ്രിലിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. ഏപ്രില്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 14 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികളും ഞായറാഴ്ചകളും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും അടക്കമുള്ള ബാങ്കുകളുടെ അവധി കണക്കാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ഏപ്രില്‍ ഒന്നിനും പെസഹ വ്യാഴാഴ്ചയും ദുഃഖ വെള്ളിയാഴ്ചയും അംബേദ്കര്‍ ജയന്തിക്കും വിഷുവിനും മാത്രമാണ് ബാങ്കിന് അവധി ഉള്ളത്. ഏപ്രിലില്‍ കേരളത്തില്‍ 11 ദിവസമാണ് ബാങ്ക് അവധിയുള്ളത്.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

ഏപ്രില്‍ 1 - ബുധനാഴ്ച- വാര്‍ഷിക കണക്കെടുപ്പ്

ഏപ്രില്‍ 2- വ്യാഴാഴ്ച- പെസഹ വ്യാഴാഴ്ച

ഏപ്രില്‍ 3- വെള്ളിയാഴ്ച- ദുഃഖ വെള്ളിയാഴ്ച

ഏപ്രില്‍ 5- ഞായറാഴ്ച

ഏപ്രില്‍ 11- രണ്ടാം ശനിയാഴ്ച

ഏപ്രില്‍ 12- ഞായറാഴ്ച

ഏപ്രില്‍ 14- ചൊവ്വാഴ്ച- ഡോ. ബി ആര്‍ അംബേദ്കര്‍ ജയന്തി

ഏപ്രില്‍ 15- ബുധനാഴ്ച- വിഷു

ഏപ്രില്‍ 16- വ്യാഴാഴ്ച- Bohag Bihu

ഏപ്രില്‍ 19- ഞായറാഴ്ച

ഏപ്രില്‍ 20- തിങ്കളാഴ്ച- ബസവ ജയന്തി/ അക്ഷയ തൃതീയ

ഏപ്രില്‍ 21- ചൊവ്വാഴ്ച- ഗരിയ പൂജ

ഏപ്രില്‍ 25- നാലാമത്തെ ശനിയാഴ്ച

ഏപ്രില്‍ 26- ഞായറാഴ്ച

News Now

Summary

Bank Holidays in april 2026: When Will Banks be Shut?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates