
സെപ്റ്റംബര്‍ 11ന് ബാങ്ക് ദേശീയ പണിമുടക്ക്; നാലുദിവസം അടഞ്ഞുകിടക്കും
സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്.

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്. ബാങ്ക് യൂണിയനുകളുടെ സംയുക്ത ഫോറമായ യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്ക് ആഹ്വാനം ചെയ്തത്.
ബാങ്കിങ് പ്രവര്‍ത്തനം ആഴ്ചയില്‍ അഞ്ചുദിവസമായി കുറയ്ക്കണമെന്ന നിര്‍ദേശം നടപ്പാക്കുന്നതിലെ കാലതാമസം, പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കി ഇന്‍സെന്റീവ് നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍, പെന്‍ഷന്‍ സംബന്ധമായ വിഷയം ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 11 വെള്ളിയാഴ്ചയാണ്. സെപ്റ്റംബര്‍ 12 രണ്ടാം ശനിയാഴ്ചയും സെപ്റ്റംബര്‍ 13 ഞായറാഴ്ചയുമാണ്. ചില സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ഥിയോടനുബന്ധിച്ച് സെപ്റ്റംബര്‍ 14 തിങ്കളാഴ്ച ബാങ്ക് അവധിയാണ്. ഫലത്തില്‍ നാലുദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
ഒന്‍പത് ബാങ്കിലെ ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും യൂണിയനുകളുടെ സംയുക്ത ഫോറമാണ് യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്. ഇതിന് പുറമേ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്റ്റംബര്‍ 28 മുതല്‍ മൂന്ന് ദിവസത്തെ രാജ്യ വ്യാപക പണിമുടക്ക് നടത്തുമെന്നും യൂണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പ് സെപ്റ്റംബര്‍ അവസാനമാണ്. ഈസമയത്ത് പണിമുടക്ക് നടത്തിയാല്‍ അത് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കും. തുടര്‍ന്നും ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാരും ബാങ്ക് മാനേജ്‌മെന്റുകളും തയ്യാറായില്ലെങ്കില്‍ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനും സംഘടന തീരുമാനിച്ചിട്ടുണ്ട്.
WHAT TO READ NEXT

ഓണ വിപണിയില്‍ പൊള്ളി നേന്ത്രക്കായ വില; കിലോഗ്രാമിന് 80ന് മുകളില്‍
News Now
പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ദീര്‍ഘദൂര യാത്രയ്ക്ക് പോകുകയാണോ?, ട്രാവല്‍ ഇന്‍ഷുറന്‍സ് മറക്കരുത്; പ്രീമിയം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ആറു കാര്യങ്ങള്‍

'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

Summary
Bank unions threaten nationwide strike on Sep 11 to press for 5-day banking, other demands
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



