
'75 ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍'; അന്വേഷണം പ്രഖ്യാപിച്ച് ബോട്ട്
വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട്

ന്യൂഡല്‍ഹി: വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്പനി.
75 ലക്ഷത്തിലേറെ ബോട്ട് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉപഭോക്താക്കളുടെ പേര്, മേല്‍വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായും അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2024 ഏപ്രില്‍ 5നാണ് ഡേറ്റ ലംഘനം നടന്നത്. ShopifyGUY' എന്ന ഹാക്കര്‍ 2GBല്‍ കൂടുതല്‍ ബോട്ട് ഉപഭോക്തൃ ഡാറ്റ ചോര്‍ത്തുകയും ഡാര്‍ക്ക് വെബില്‍ ലഭ്യമാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രണ്ടു യൂറോയ്ക്ക് (ഏകദേശം 180 രൂപ) വരെ വില്‍ക്കാന്‍ തയ്യാറാണെന്നാണ് ഹാക്കര്‍ അവകാശപ്പെട്ടത്. ഒടുവില്‍ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ അടക്കം സൗജന്യമായി ലഭ്യമാവുന്ന സ്ഥിതി വരെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. ഓഡിയോ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് ബോട്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; പ്രതിഷേധാഗ്നിയില്‍ ഡല്‍ഹി; സുരക്ഷയ്ക്കായി 23,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിച്ചു

നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് മുന്നില്‍ കണ്ട് കൂടുതല്‍ സൗകര്യങ്ങള്‍

'കുറ്റംതെളിയിക്കും വരെ നിരപരാധിയാണെന്ന് കരുതാനുള്ള അവകാശം ഉണ്ട്'; 'അണലി' വെബ് സീരിസിന്റെ റീലിസിന് വിലക്ക്

ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്



