ആഗോള വിപണിയില്‍ എണ്ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

crude
CRUDE PRICESource by : Representational Image
Last Updated :20 October 2026, 10:29 am IST
Guest Author :Dhanoj AM

News Now

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണവില അഞ്ചുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിന് മുകളില്‍ എത്തിയതോടെയാണ് സമീപകാലത്തെ പുതിയ ഉയരം കുറിച്ചത്.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നതാണ് എണ്ണവില ഉയരാന്‍ പ്രധാന കാരണം. സൗദി അറേബ്യയുടെ ഊര്‍ജ്ജ, വിമാനത്താവള, സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെ യെമനിലെ ഇറാന്‍ അനുകൂല ഹൂതികള്‍ നിരവധി ആക്രമണങ്ങളാണ് നടത്തിയത്. എന്നാല്‍ സൗദി അറേബ്യ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം ഇറാന്‍ കടുപ്പിച്ചതും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്.

റഷ്യയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് അനുവദിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റഷ്യന്‍ എണ്ണ കൂടുതലായി ആഗോള വിപണിയില്‍ എത്താന്‍ സഹായിക്കുകയും അതുവഴി എണ്ണ ലഭ്യതയിലെ കുറവ് നികത്തി എണ്ണവില കുറയാന്‍ ഇടയാക്കുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാല്‍ റഷ്യയുമായി ബന്ധപ്പെട്ട ഉപരോധങ്ങളില്‍ ഇളവ് അനുവദിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ട്രംപ് ഇപ്പോള്‍ പറയുന്നത്.

Summary

Brent crude near five-month high, above 110 dollar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates