അസംസ്‌കൃത എണ്ണവില വീണ്ടും 110 ഡോളര്‍ കടന്നു.

Oil price
Oil priceSource by : file
Last Updated :18 October 2026, 9:55 am IST
Guest Author :Dhanoj AM

News Now

മുംബൈ: അസംസ്‌കൃത എണ്ണവില വീണ്ടും 110 ഡോളര്‍ കടന്നു. അന്താരാഷ്ട്ര വിപണിയില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 109.9 ഡോളറിലാണ് കഴിഞ്ഞ ദിവസം വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം മാത്രം 3.72 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഇന്ത്യയില്‍ സമീപഭാവിയില്‍ തന്നെ ഇന്ധനവില കൂട്ടുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

മേയ് മാസത്തിനു ശേഷം ആദ്യമായാണ് ബ്രെന്റ് ക്രൂഡ് വില 110 ഡോളര്‍ കടക്കുന്നത്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ആക്രമണം വര്‍ധിപ്പിച്ചതും സൗദി അറേബ്യയില്‍ ഹൂതികള്‍ ആക്രമണം തുടരുന്നതുമാണ് എണ്ണ വില ഉയരാന്‍ കാരണം. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയര്‍ത്തിക്കൊണ്ടുവന്ന് അമേരിക്കയ്ക്കു മേല്‍ സമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണം. ഇതിനായി ഹോര്‍മുസ് കടലിടുക്കു വഴിയുള്ള ചരക്കുനീക്കം തടയുന്നതിന് തുടര്‍ച്ചയായി ആക്രമണം നടത്തി വരികയാണ് ഇറാന്‍.

അമേരിക്കയില്‍ ഡീസല്‍ വില ഉയര്‍ന്നതോടെ റഷ്യയില്‍നിന്ന് വന്‍തോതില്‍ ഡീസല്‍ വാങ്ങാന്‍ ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. തുടര്‍ന്ന് റഷ്യന്‍ എണ്ണ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തരുതെന്ന് ട്രംപ് യുക്രൈനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതു തള്ളിക്കൊണ്ട്് യുക്രൈന്‍ റഷ്യയില്‍ ആക്രമണം നടത്തുന്നതും എണ്ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്.

Summary

Oil prices cross 110 dollar again; will fuel prices be hiked?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates