
അണ്‍ലിമിറ്റഡ് വോയ്സ് കോളും എസ്എംഎസും മാത്രം മതിയോ?; ചെലവ് കുറഞ്ഞ പ്ലാനുമായി ബിഎസ്എന്‍എല്‍
കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍

ന്യൂഡല്‍ഹി: കോള്‍ വിളിക്കാനും എസ്എംഎസ് അയക്കാനും മാത്രം ഉദ്ദേശിക്കുന്നവര്‍ക്കായി പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച പ്ലാനാണ് 439 രൂപയുടെ റീച്ചാര്‍ജ് പ്ലാന്‍. 90 ദിവസമാണ് പ്ലാനിന്റെ കാലാവധി.
ഈ പ്ലാന്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് പരിധിയില്ലാതെ ഫോണ്‍ വിളിക്കാനാകും. സൗജന്യമായി 300 എസ്എംഎസ് അയക്കാനും സാധിക്കും. വിപണിയില്‍ ലഭ്യമായ മറ്റു സമാനമായ പ്ലാനുകളെക്കാള്‍ ചെലവ് കുറവാണ് ഈ പ്ലാനിനെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു.
ജിയോയ്ക്കും എയര്‍ടെലിനും വൊഡഫോണ്‍- ഐഡിഎയ്ക്കും സമാനമായ പ്ലാനുകളുണ്ട്. ജിയോയുടെ 448 രൂപയുടെ പ്ലാനിന് 84 ദിവസമാണ് കാലാവധി. എയര്‍ടെലിന്റെ 84 ദിവസം കാലാവധിയുള്ള പ്ലാനിന് 469 രൂപ നല്‍കണം. വൊഡഫോണ്‍- ഐഡിഎയ്ക്ക് 270 ദിവസം കാലാവധിയുള്ള 1460 രൂപയുടെ പ്ലാനാണ് ഉള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



