എസ്എംഎസ് മാത്രം വിശ്വസിക്കരുത്, 'യാത്രക്കാരൻ' ഫോണിൽ ബന്ധപ്പെടും; പുതിയ തട്ടിപ്പ്, കെണിയിൽ വീഴരുത്

ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്.

scam alert
scam alertfile
Edited by :Dhanoj AM
Last Updated :16 സെപ്റ്റംബർ 2026, 10:19 am IST

കൊച്ചി: ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്. ഓൺലൈൻ ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്തതിന് ശേഷം, യാത്രക്കാരൻ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്സ്ആപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പിൻറെ തുടക്കം. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചപ്പോൾ തുക മാറിപ്പോയെന്നോ, ആശുപത്രി ആവശ്യങ്ങൾക്കായി അയച്ച തുകയാണെന്നോ വിശ്വസിപ്പിച്ച് ആണ് തട്ടിപ്പുകാർ രം​ഗത്തുവരുന്നതെന്നും ഈ കെണിയിൽ വീഴരുതെന്നും കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

തുടർന്ന്, ബാങ്കിൽനിന്ന് പണം ക്രെഡിറ്റ് ആയതിന് സമാനമായ വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കുന്നു. ബാങ്ക് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയതായി കാണിക്കുന്ന വ്യാജ എസ്എംഎസ് അയച്ചാണ് തട്ടിപ്പുകാർ പണം കവരുന്നത്.വാഹനം ഓടിക്കുന്നതിനിടയിൽ സന്ദേശം കൃത്യമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യം മുതലെടുക്കുന്ന തട്ടിപ്പുകാർ, വാട്സ്ആപ്പിലൂടെ അയച്ചു നൽകുന്ന ലിങ്ക് വഴി ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് തിരികെ അയക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. അക്കൗണ്ടിൽ പണമെത്തിയെന്ന് വിശ്വസിച്ച് പണം അയച്ചുകൊടുക്കുന്ന ഡ്രൈവർമാർ, പിന്നീട് നിർദ്ദിഷ്ട സ്ഥലത്തെത്തുമ്പോഴാണ് യാത്രക്കാരൻ സ്ഥലത്തില്ലെന്നും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും തിരിച്ചറിയുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.

കുറിപ്പ്:

ഓൺലൈൻ ടാക്സി, ഓട്ടോ ഡ്രൈവർമാരെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകൾ സംസ്ഥാനത്ത് വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ ആപ്പുകൾ വഴി യാത്ര ബുക്ക് ചെയ്തതിന് ശേഷം, യാത്രക്കാരൻ എന്ന വ്യാജേന ഡ്രൈവറെ ഫോണിലോ വാട്സ്ആപ്പിലോ ബന്ധപ്പെട്ടാണ് തട്ടിപ്പിൻറെ തുടക്കം. യാത്രക്കൂലി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് അയച്ചപ്പോൾ തുക മാറിപ്പോയെന്നോ, ആശുപത്രി ആവശ്യങ്ങൾക്കായി അയച്ച തുകയാണെന്നോ വിശ്വസിപ്പിച്ച് തട്ടിപ്പുകാർ രംഗത്തെത്തുന്നു. തുടർന്ന്, ബാങ്കിൽനിന്ന് പണം ക്രെഡിറ്റ് ആയതിന് സമാനമായ വ്യാജ എസ്എംഎസ് ഡ്രൈവറുടെ ഫോണിലേക്ക് അയയ്ക്കുന്നു.

ബാങ്ക് അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയതായി കാണിക്കുന്ന വ്യാജ എസ്എംഎസ് അയച്ചാണ് തട്ടിപ്പുകാർ പണം കവരുന്നത്. വാഹനം ഓടിക്കുന്നതിനിടയിൽ സന്ദേശം കൃത്യമായി പരിശോധിക്കാൻ കഴിയാത്ത സാഹചര്യം മുതലെടുക്കുന്ന തട്ടിപ്പുകാർ, വാട്സ്ആപ്പിലൂടെ അയച്ചു നൽകുന്ന ലിങ്ക് വഴി ബാക്കി തുക മറ്റൊരു അക്കൗണ്ടിലേക്ക് തിരികെ അയക്കാൻ ഡ്രൈവറോട് ആവശ്യപ്പെടുന്നു. അക്കൗണ്ടിൽ പണമെത്തിയെന്ന് വിശ്വസിച്ച് പണം അയച്ചുകൊടുക്കുന്ന ഡ്രൈവർമാർ, പിന്നീട് നിർദ്ദിഷ്ട സ്ഥലത്തെത്തുമ്പോഴാണ് യാത്രക്കാരൻ സ്ഥലത്തില്ലെന്നും അക്കൗണ്ടിൽ പണം എത്തിയിട്ടില്ലെന്നും തിരിച്ചറിയുന്നത്.

ജാഗ്രതാ നിർദ്ദേശങ്ങൾ:

1. എസ്.എം.എസ്. മാത്രം വിശ്വസിച്ച് അക്കൗണ്ടിൽ പണം എത്തിയതായി കരുതരുത്.

2. പണം ലഭിച്ചുവെന്ന് ഉറപ്പാക്കാൻ ബാങ്കിൻറെ ഔദ്യോഗിക മൊബൈൽ ആപ്പ്, ഇൻറർനെറ്റ് ബാങ്കിംഗ്, എ.ടി.എം. എന്നിവ പരിശോധിക്കുക.

3. അപരിചിതർ അയക്കുന്ന വ്യാജ ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.

4. മറ്റൊരാൾ ആവശ്യപ്പെടുന്നു എന്ന കാരണത്താൽ അക്കൗണ്ടിലേക്ക് എത്തിയതായി തോന്നുന്ന തുക ഉടൻ കൈമാറരുത്.

5. യാത്രക്കാരനുമായി ബന്ധപ്പെട്ട സംശയാസ്പദമായ ആവശ്യങ്ങൾ ഉണ്ടായാൽ, ഓൺലൈൻ പ്ലാറ്റ്ഫോമിലെ ഔദ്യോഗിക വിവരങ്ങൾ ഉപയോഗിച്ച് മാത്രം സ്ഥിരീകരിക്കുക

6. OTP, UPI PIN, ATM PIN, CVV, BANKING PASSWORD എന്നിവ ആരുമായും പങ്കുവെക്കരുത്.

7. തട്ടിപ്പുമായി ബന്ധപ്പെട്ട ഫോൺ നമ്പറുകൾ, എസ്.എം.എസ്, ചാറ്റുകൾ, സ്ക്രീൻഷോട്ടുകൾ എന്നിവ ഡിലീറ്റ് ചെയ്യാതെ സൂക്ഷിക്കുക.

ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ് ലൈൻ നമ്പറിലേക്കോ National Cyber Crime Reporting Portal (www.cybercrime.gov.in) എന്ന പോർട്ടലിലേക്കോ ബന്ധപ്പെടുക.

News Now

Summary

Don't rely solely on SMS; new scam and don't fall into the trap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates