നിങ്ങള്‍ക്ക് ബാങ്കില്‍ സ്ഥിര നിക്ഷേപമുണ്ടോ?, ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റം; വിശദാംശങ്ങള്‍

രാജ്യത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്കുകളുടെ സ്ഥിര നിക്ഷേപ വ്യവസ്ഥയില്‍ മാറ്റം

 Fixed Deposit scheme
Fixed Deposit schemeപ്രതീകാത്മക ചിത്രം
Edited by :Dhanoj AM
Last Updated :23 സെപ്റ്റംബർ 2026, 2:49 pm IST

ന്യൂഡല്‍ഹി: രാജ്യത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്കുകളുടെ സ്ഥിര നിക്ഷേപ വ്യവസ്ഥയില്‍ മാറ്റം. റിസര്‍വ് ബാങ്ക് ചട്ടം അനുസരിച്ച് ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്കുകളുടെ എല്ലാ ശാഖകളിലും നിശ്ചിത എഫ്ഡിക്ക് ഒരേ പലിശ നിരക്ക് ആയിരിക്കും ബാധകമാകുക. അതായത് ഒരു ബാങ്കിന്റെ വ്യത്യസ്ത ശാഖകളില്‍ ഒരേ ദിവസം, ഒരേ തുകയ്ക്കും ഒരേ കാലാവധിക്കും എഫ്ഡി തുടങ്ങിയാല്‍ ഇനി മുതല്‍ ഒരേ പലിശ നിരക്കാകും ലഭിക്കുക.

ഒരു മെട്രോ ബ്രാഞ്ചിലോ ഗ്രാമീണ മേഖലയിലോ ടേം ഡെപ്പോസിറ്റ് ആരംഭിച്ചാലും ഒരേ ബാങ്ക് ഒരേ നിരക്കായിരിക്കും നല്‍കുക. ഇത് നിരക്കുകളിലെ വിവേചനം ഒഴിവാക്കാന്‍ സഹായിക്കും. ഒരേ തീയതിയില്‍ ഒരേ തുക നിക്ഷേപിക്കുന്ന ഓരോ ഉപഭോക്താവിനും ഒരേ പോലെയുള്ള റിട്ടേണ്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് പുതിയ നടപടി.

പുതിയ വ്യവസ്ഥ അനുസരിച്ച് മൂന്ന് കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളെ ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കും. വിപണിയില്‍ പൂര്‍ണമായി സുതാര്യത ഉറപ്പാക്കാന്‍ ബാങ്കുകള്‍ ദിവസേനയുള്ള ബള്‍ക്ക് ഡെപ്പോസിറ്റ് നിരക്കുകള്‍ എല്ലാ ദിവസവും രാവിലെ പത്തുമണിക്ക് മുന്‍പായി തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഈ നടപടി നിര്‍ബന്ധമായും 10.10നകം പൂര്‍ത്തിയാക്കിയിരിക്കണം. എന്നാല്‍ പുതിയ ചട്ടം വരുന്നത് കൊണ്ട് ഒക്ടോബര്‍ ഒന്നുമുതല്‍ എഫ്ഡി പലിശനിരക്ക് ഒറ്റയടിക്ക് വര്‍ധിക്കുകയോ കുറയുകയോ ചെയ്യില്ല. വിപണിയിലെ സാഹചര്യങ്ങള്‍ക്കും ഫണ്ടിന്റെ ചെലവിനും അനുസരിച്ചായിരിക്കും ബാങ്കുകള്‍ പലിശ നിരക്ക് തീരുമാനിക്കുക.

News Now

Summary

Changes to bank fixed deposit terms effective October 1st

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates