
ബാങ്ക് എഫ്ഡിയേക്കാള് കൂടുതല്‍ റിട്ടേണ്‍, റിസ്ക് കുറവ്; അറിയാം ഈ നിക്ഷേപ മാര്‍ഗം
സുരക്ഷിത നിക്ഷേപത്തിനൊപ്പം മികച്ച റിട്ടേണും ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളാണ് ഏതൊരാള്‍ക്കും പ്രിയങ്കരം

സുരക്ഷിത നിക്ഷേപത്തിനൊപ്പം മികച്ച റിട്ടേണും ലഭിക്കുന്ന നിക്ഷേപ മാര്‍ഗങ്ങളാണ് ഏതൊരാള്‍ക്കും പ്രിയങ്കരം. സുരക്ഷിത നിക്ഷേപത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ബാങ്ക് എഫ്ഡിയാണ് ആദ്യം മനസിലേക്ക് വരിക. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബാങ്ക് എഫ്ഡിയില് നിന്നുള്ള ആദായം അത്ര ആകര്‍ഷണീയമല്ല എന്നത് വസ്തുതയാണ്. എങ്കിലും സുരക്ഷ കണക്കിലെടുത്താണ് പലരും എഫ്ഡിയെ ആശ്രയിക്കുന്നത്.
എഫ്ഡിയേക്കാള് കൂടുതല്‍ നേട്ടം ലഭിക്കുന്ന സുരക്ഷിതമായ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടെങ്കില്‍ സ്വാഭാവികമായി നിക്ഷേപകര്‍ അവിടേയ്ക്ക് പോകും.അങ്ങനെയെങ്കില്‍ 'AAA റേറ്റഡ്' കോര്‍പ്പറേറ്റ് ബോണ്ടുകള്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്. വന്‍കിട കമ്പനികള്‍ക്ക് അവയുടെ ഭാവി വികസനങ്ങള്‍ക്കോ, മറ്റു ആവശ്യങ്ങള്‍ക്കോ പണം ആവശ്യമായി വരുമ്പോള്‍ പൊതുജനങ്ങളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ കടമെടുക്കുന്നതിനായി പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളാണ് കോര്‍പ്പറേറ്റ് ബോണ്ടുകള്‍. ഓഹരി വിപണിയെ അപേക്ഷിച്ച് ഇവിടെ നടത്തുന്ന നിക്ഷേപത്തിന് റിസ്ക് കുറവാണ്. ജനങ്ങളില്‍ നിന്ന് കടമെടുക്കുന്നതിന് പകരമായി കമ്പനികള്‍ കൃത്യമായ ഇടവേളകളില്‍ നിശ്ചിത ശതമാനം പലിശ നല്‍കും. കൂടാതെ കാലാവധി കഴിയുമ്പോള്‍ മുഴുവന്‍ തുകയും തിരികെ നല്‍കുകയും ചെയ്യും.
ബാങ്കില്‍ പൊതുവേ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.5 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് പലിശ ലഭിക്കുന്നത്. എന്നാല്‍ കോര്‍പറേറ്റ് ബോണ്ടുകളില്‍ സാധാരണയായി എട്ടു ശതമാനം മുതല്‍ 9 ശതമാനം വരെ പലിശ ലഭിക്കും. അതായത് ഒരു ശതമാനം മുതല്‍ ഒന്നര ശതമാനം വരെ കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ഡിഐസിജിസിയുടെ ഇന്‍ഷുറന്‍സ് സുരക്ഷ ഉണ്ട്. ബോണ്ടുകളെ സംബന്ധിച്ച് AAA റേറ്റിങ്ങുള്ള ഇന്ത്യയിലെ ഏറ്റവും മികച്ച കമ്പനികളിലാണ് നിക്ഷേപം നടത്തുന്നത്. ഇത്തരം ബോണ്ടുകള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി എപ്പോള്‍ വേണമെങ്കിലും വില്‍പ്പന നടത്താനും സാധിക്കും.
ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളാണ് കമ്പനിയുടെ സാമ്പത്തിക ഭദ്രത പരിശോധിച്ച് റേറ്റിങ് നല്‍കുന്നത്. ക്രിസില്‍, ICRA, CARE തുടങ്ങിയവ കമ്പനികളുടെ സാമ്പത്തിക ഭദ്രത പരിശോധിച്ച് നല്കുന്ന ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങാണ് AAA (Triple-A). അതിനാല്‍ തന്നെ ഇവിടെ പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
corporate bonds benefits
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




