എണ്ണവില 80 ഡോളറിലേക്ക്, രണ്ടുദിവസത്തിനിടെ ആറുശതമാനത്തിന്റെ വര്‍ധന; പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ആശങ്ക

ഒരിടവേളയ്ക്ക് ശേഷം എണ്ണവില വീണ്ടും 80 ഡോളറിലേക്ക്

crude oil price
crude oil tanker file
Edited by :Dhanoj AM
Last Updated :9 ജൂലൈ 2026, 10:18 am IST

ന്യൂഡല്‍ഹി: ഒരിടവേളയ്ക്ക് ശേഷം എണ്ണവില വീണ്ടും 80 ഡോളറിലേക്ക്. പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭൂമിയായതാണ് എണ്ണവില വര്‍ധിക്കാന്‍ കാരണം. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി എണ്ണവിലയില്‍ ആറ് ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പശ്ചിമേഷ്യയിലെ സമാധാനാന്തരീക്ഷത്തിന് അറുതി വരുത്തി അമേരിക്കയും ഇറാനും വീണ്ടും പരസ്പരം ഏറ്റുമുട്ടല്‍ ആരംഭിച്ചതാണ് മിഡില്‍ ഈസ്റ്റ് വീണ്ടും അശാന്തിയിലേക്ക് നീങ്ങാന്‍ കാരണം. ഹോര്‍മുസ് കടലിടുക്കില്‍ വാണിജ്യകപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി എന്ന് ആരോപിച്ച് വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതാണ് ആഗോള തലത്തില്‍ നിക്ഷേപകരുടെ ആശങ്ക കൂട്ടിയത്.

നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലേക്ക് അടുക്കുകയാണ്. ഇതോടെ കഴിഞ്ഞ ദിവസങ്ങളില്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിന്റെ ചുവടുപിടിച്ച് രാജ്യത്ത് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യത്തിന്റെ ഗതിയെന്താകും എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. എണ്ണവില വീണ്ടും വര്‍ധിച്ചാല്‍ ഇന്ധനവില വീണ്ടും കൂട്ടുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

News Now

Summary

crude oil price nears 80 dollar after trump declares ceasefire agreement with Iran was 'over'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates