
പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലേ? ഇനി നാലു ദിവസം മാത്രം
പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലേ? ഇനി നാലു ദിവസം മാത്രം

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇനി നാലു ദിവസം മാത്രം. ഈ മാസം 31 വരെയാണ് ആദായ നികുതി വകുപ്പ് സമയം നല്‍കിയിട്ടുള്ളത്. ഇത് നീട്ടിനല്കുമോയെന്നു വ്യക്തമല്ല.
സമയം നീട്ടി പുതിയ ഉത്തരവ് വന്നില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഉപയോഗശൂന്യമായേക്കും. നിരവധി തവണ സമയപരിധി നീട്ടിയതിനെ തുടര്‍ന്നാണ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീണ്ടത്. ഇതില്‍ ഒരു ഭേദഗതി വരുത്തി കൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ മാര്‍ച്ച് 31ന് സമയപരിധി അവസാനിക്കും. അങ്ങനെ വന്നാല്‍ ആധാറുമായി ബന്ധിപ്പിച്ചില്ലായെങ്കില്‍ അടുത്ത മാസം മുതല്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. പാന്‍ നിര്‍ബന്ധമായി സമര്‍പ്പിക്കേണ്ട അവസരങ്ങളില്‍ ആദായനികുതി നിയമം അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കിയേക്കാം.
ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ക്ക് പാന്‍ നിര്‍ബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോര്‍ട്ടലില്‍ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് സേവനം പൂര്‍ത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'


