
പ്രതിമാസം 30,000 രൂപ വരുമാനമുണ്ടോ?; സുഖമായി ജീവിക്കാന്‍ ഇതാ ഒരു ബജറ്റ് പ്ലാന്‍, വിശദാംശങ്ങള്‍
ശമ്പളത്തിന്റെ 50 ശതമാനം ജീവിക്കാന്‍ ആവശ്യമായ ഒഴിച്ചുകൂടാനാവാത്ത ചെലവുകള്‍ക്കായി മാറ്റിവെയ്ക്കുക

പ്രതിമാസം 30,000 രൂപ ശമ്പളമുള്ളയാളാണോ നിങ്ങള്‍? എങ്ങനെ മാസംതോറുമുള്ള ബജറ്റ് പ്ലാന്‍ ചെയ്യണം എന്നതിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടോ? ദീര്‍ഘകാല നിക്ഷേപത്തിന് എത്ര രൂപ മാറ്റിവെയ്ക്കണം? ദൈനംദിന ആവശ്യങ്ങള്‍ക്കായി എത്ര നീക്കിവെയ്ക്കണം? ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുന്നവര്‍ക്ക് പിന്തുടരാവുന്ന ഒരു റൂള്‍ ആണ് 50-30-20 റൂള്‍.
ശമ്പളത്തിന്റെ 50 ശതമാനം ജീവിക്കാന്‍ ആവശ്യമായ ഒഴിച്ചുകൂടാനാവാത്ത ചെലവുകള്‍ക്കായി മാറ്റിവെയ്ക്കുക. വാടക, ഭക്ഷണം, പെട്രോള്‍, ഇഎംഐ, ഇന്‍ഷുറന്‍സ്, തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. അതുകൊണ്ട് 30,000 രൂപ ശമ്പളമുള്ളയാള്‍ 15,000 രൂപ വരെ ഈ ആവശ്യങ്ങള്‍ക്കായി മാറ്റിവെയ്ക്കുക
ശമ്പളത്തിന്റെ 30 ശതമാനം സന്തോഷം തരുന്ന കാര്യങ്ങള്‍ക്കായി നീക്കിവെയ്ക്കുക. ട്രിപ്പ് പോകുക, ഡ്രസ് വാങ്ങിക്കുക, സിനിമ കാണുക, ഷൂ വാങ്ങിക്കുക, തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടും. ഇതിന് വേണ്ടി ശമ്പളത്തിലെ 9000 രൂപ മാറ്റിവെയ്ക്കുക.
ശേഷിക്കുന്ന 20 ശതമാനം നിര്‍ബന്ധമായും ദീര്ഘകാലത്തേയ്ക്കായി നിക്ഷേപിക്കുക. അതായത് ശമ്പളത്തിലെ 6000 രൂപ ഇതിനായി നീക്കിവെയ്ക്കുക. ഒരു നിഫ്റ്റി 50 ഇന്‍ഡെക്സ് ഫണ്ട്, ഒരു മിഡ് ക്യാപ് ഫണ്ട്, ഒരു ഫ്ലെക്സി ക്യാപ് ഫണ്ട് എന്നിവയില്‍ നിക്ഷേപിക്കുക. ഭാവിയില്‍ സമ്പാദ്യം ഉണ്ടാക്കാന്‍ ഈ ഫണ്ടുകള്‍ വഴി സാധിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

Summary
Do you have an income of Rs 30,000 per month?; Here is a budget plan, details to live comfortably
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




