പുതിയ കാര്‍ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ ഇങ്ങോട്ട് 'കാശ്' തരും!; അറിയാം നിയമം

ഇതിനായി കാര്‍ വാങ്ങുന്ന ഡീലറോട് ഫോം 27D (Form 27D) ചോദിച്ച് വാങ്ങണം

on Car Purchase How to Claim TCS Refund
on Car Purchase How to Claim TCS Refundai image
Edited by :Dhanoj AM
Last Updated :11 ഓഗസ്റ്റ് 2026, 10:40 am IST

ഒരു കാര്‍ വാങ്ങുമ്പോള്‍ സര്‍ക്കാര്‍ ഇങ്ങോട്ട് കാശ് തരും എന്ന കാര്യം അറിയാമോ? ഭൂരിഭാഗം ആളുകള്‍ക്കും ഈ നിയമത്തെ കുറിച്ച് അറിയില്ല. ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ഒരു ശതമാനം ടിസിഎസ് ( Tax Collected at Source) അടയ്ക്കണം. 12 ലക്ഷം രൂപയുടെ കാര്‍ ആണ് വാങ്ങുന്നതെങ്കില്‍ 12000 രൂപ ടിസിഎസ് ആയി കൊടുക്കുന്നുണ്ട്. ഈ തുക റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ റീഫണ്ട് ആയി തിരികെ കിട്ടും.

ഇതിനായി കാര്‍ വാങ്ങുന്ന ഡീലറോട് ഫോം 27D (Form 27D) ചോദിച്ച് വാങ്ങണം. അവര്‍ ഈ തുക സര്‍ക്കാരിലേക്ക് അടച്ചു എന്നതിന്റെ തെളിവാണിത്. ശേഷം റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇന്‍കം ടാക്‌സ് പോര്‍ട്ടലില്‍ ഈ തുക കാണാം. ഇത് ക്ലെയിം ചെയ്ത് എടുക്കാവുന്നതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. പത്തുലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ കാറുകള്‍ക്കും ഇത് ബാധകമാണ്.

ആദായനികുതി നിയമം 1961-ലെ സെക്ഷന്‍ 206C(1F)ന് കീഴിലാണ് കാര്‍ വാങ്ങുമ്പോഴുള്ള 'ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ്' (TCS) വരുന്നത്. സെക്ഷന്‍ 206C പ്രകാരമുള്ള ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ് (TCS) എന്നത് വില്‍പ്പന നടക്കുമ്പോള്‍ വില്‍പ്പനക്കാരന്‍ വാങ്ങുന്നയാളില്‍ നിന്ന് ഈടാക്കുന്ന ഒരു നികുതിയാണ്. വാങ്ങുന്ന തുകയുടെ ഒരു നിശ്ചിത ശതമാനമാണ് വില്‍പ്പനക്കാരന്‍ ടിസിഎസ് ആയി വാങ്ങുന്നത്. വാങ്ങുന്നയാളിന്റെ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കുമ്പോഴോ, അല്ലെങ്കില്‍ വില്‍പ്പനക്കാരന് പണം, ഡ്രാഫ്റ്റ്, ചെക്ക് അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെ തുക ലഭിക്കുമ്പോഴോ ടിസിഎസ് പിരിക്കുന്നു.

ഇത്തരത്തില്‍ പിരിച്ച ടിസിഎസ് തുക വില്‍പ്പനക്കാരന്‍ നിശ്ചിത സമയത്തിനകം സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടതുണ്ട്. ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ നിരീക്ഷിക്കാനും കള്ളപ്പണം വെളുപ്പിക്കല്‍ തടയാനും നികുതി വെട്ടിപ്പ് ഇല്ലാതാക്കാനും ടിസിഎസ് സര്‍ക്കാരിനെ സഹായിക്കുന്നു.

മോട്ടോര്‍ വാഹനങ്ങളുടെ ടിസിഎസുമായി ബന്ധപ്പെട്ടതാണ് സെക്ഷന്‍ 206C(1F). ഈ വകുപ്പ് പ്രകാരം, കാറിന്റെ വില 10 ലക്ഷം രൂപയില്‍ കൂടുതല്‍ ആണെങ്കില്‍ വില്‍പ്പനക്കാരന്‍ അല്ലെങ്കില്‍ കാര്‍ ഡീലര്‍ വാങ്ങുന്നയാളില്‍ നിന്ന് ടിസിഎസ് ആയി ഒരു ശതമാനം ഈടാക്കും. ഇത്തരത്തില്‍ ഈടാക്കിയ ടിസിഎസ് തിരിച്ചുകിട്ടുന്നതിന് കാര്‍ വാങ്ങിയയാള്‍ക്ക് അവരുടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ടിസിഎസ് റീഫണ്ട് ക്ലെയിം ചെയ്യാവുന്നതാണ്. ഇതിനായി വില്‍പ്പനക്കാരന്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റായ ഫോം 27D (Form 27D) കയ്യില്‍ കരുതേണ്ടതുണ്ട്.

ഒരു സാമ്പത്തിക വര്‍ഷത്തെ ആകെ നികുതി ബാധ്യത, കാര്‍ വാങ്ങിയപ്പോള്‍ അടച്ച ടിസിഎസ് തുകയേക്കാള്‍ കൂടുതലാണെങ്കില്‍, ഈ ടിസിഎസ് തുക ആകെ നികുതി ബാധ്യതയില്‍ നിന്ന് കുറയ്ക്കുന്നതാണ് . എന്നാല്‍, ആകെ നികുതി ബാധ്യത ടിസിഎസ് തുകയേക്കാള്‍ കുറവാണെങ്കില്‍, ബാക്കി വരുന്ന ടിസിഎസ് തുക പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലേക്ക് റീഫണ്ടായി ലഭിക്കാന്‍ അര്‍ഹതയുണ്ട്.

News Now

Summary

on Car Purchase How to Claim TCS Refund

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates