
ഭക്ഷ്യ എണ്ണയുടെ വില പത്തുരൂപ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം
ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വിലയില്‍ ലിറ്ററിന് പത്തുരൂപയുടെ വരെ കുറവ് വരുത്താന്‍ കമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്
ന്യൂഡല്‍ഹി: ഭക്ഷ്യ എണ്ണയുടെ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ എണ്ണയുടെ വിലയില്‍ ലിറ്ററിന് പത്തുരൂപയുടെ വരെ കുറവ് വരുത്താന്‍ കമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ വില കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍. നിലവില്‍ രാജ്യത്തെ ഭക്ഷ്യ എണ്ണ ആവശ്യകതയുടെ 60 ശതമാനവും നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. അടുത്തിടെ രാജ്യാന്തര തലത്തില്‍ ഭക്ഷ്യ എണ്ണയുടെ വില ഗണ്യമായി ഉയര്‍ന്നത് ഇന്ത്യയില്‍ വിലക്കയറ്റിന് കാരണമായി.
നിലവില്‍ രാജ്യാന്തര വിപണിയില്‍ ഭക്ഷ്യ എണ്ണയുടെ വില കുറഞ്ഞിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാന്‍ കമ്പനികളോട് കേന്ദ്രം നിര്‍ദേശിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അഭിഷേകിന്റെ മിന്നല്‍ ഫിഫ്റ്റി! ഇന്ത്യ 223 റണ്‍സില്‍ പുറത്ത്

തോക്ക് കണ്ടാല്‍ അടയും, 'അയേണ്‍മാന്‍' ഹെല്‍മറ്റ് വികസിപ്പിച്ച് വിദ്യാര്‍ഥികള്‍

ഗ്യാനേഷ് കുമാറിനെതിരെ നാളെ പ്രമേയം, ഡൽഹിയിൽ വൻ പ്രതിഷേധം... ഇന്നത്തെ 5 പ്രധാനവാർത്തകൾ

'നല്ലത് പറയാനില്ലെങ്കില്‍ വാ തുറക്കാതിരിക്കൂ'; അഹാനയുടെ വെഡ്ഡിങ് ലുക്കുമായി താരതമ്യം ചെയ്ത് ചോദ്യം; മറുപടിയുമായി ദിയ കൃഷ്ണ



