കനത്തവില്‍പ്പനയ്ക്ക് ശേഷം ശക്തമായി തിരിച്ചുവന്ന് വിദേശനിക്ഷേപകര്‍; ഡിസംബറിന്റെ ആദ്യ ആഴ്ചയില്‍ ഒഴുകിയെത്തിയത് 25,000 കോടി

കഴിഞ്ഞ രണ്ടുമാസത്തെ കനത്തവില്‍പ്പനയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ശക്തമായി തിരിച്ചുവന്ന് വിദേശനിക്ഷേപകര്‍

FPIs Return To Indian Equities With Rs 24,454 Crore Inflow
ഡിസംബറിന്റെ ആദ്യ ആഴ്ചയില്‍ ഒഴുകിയെത്തിയത് 25,000 കോടി
Last Updated :8 December 2024, 6:20 pm IST
Edited by :dhanojam

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടുമാസത്തെ കനത്തവില്‍പ്പനയ്ക്ക് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ശക്തമായി തിരിച്ചുവന്ന് വിദേശനിക്ഷേപകര്‍. ഡിസംബറിന്റെ ആദ്യ ആഴ്ചയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 24,454 കോടിയുടെ നിക്ഷേപമാണ് വിദേശനിക്ഷേപകര്‍ നടത്തിയത്.

ആഗോള സാഹചര്യങ്ങള്‍ അനുകൂലമായി വരുന്നതും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയുമാണ് വിദേശനിക്ഷേപ സ്ഥാപനങ്ങളുടെ ആത്മവിശ്വാസം കൂടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നവംബറില്‍ 21,612 കോടിയും ഒക്ടോബറില്‍ റെക്കോര്‍ഡ് തുകയായ 94,017 കോടിയുമാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് പിന്‍വലിച്ചത്.

ഓഹരിവിപണിയില്‍ നിന്ന് പുറത്തേയ്ക്കുള്ള ഒഴുക്കില്‍ ഒക്ടോബറിലെ കണക്ക് റെക്കോര്‍ഡാണ്. സെപ്റ്റംബറില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 57,724 കോടി രൂപയുടെ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് ഒക്ടോബറിലെ വലിയ തോതിലുള്ള പിന്‍വലിക്കല്‍. മൊത്തം പിന്‍വലിക്കലും നിക്ഷേപവും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ 2024ല്‍ ഇതുവരെ 9435 കോടിയുടെ വിദേശനിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now