ഇന്ധന വില ഇന്നും കൂടി; പെട്രോൾ 27 പൈസയും ഡീസൽ 31 പൈസയും വർദ്ധിച്ചു 

തിരുവനന്തപുരത്തെ പെട്രോൾ വില 93.78 രൂപയായി

പ്രധാനമന്ത്രിയുടെ പരസ്യചിത്രം / ഫയല്‍
Last Updated :20 January 2024, 8:44 am IST
Edited by :migrator

കൊച്ചി:  രാജ്യത്തെ ഇന്ധന വിലയിൽ ഇന്നും വർദ്ധന. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ തിരുവനന്തപുരത്തെ പെട്രോൾ വില 93.78 രൂപയായി. ഡീസലിന് 88.56 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് ഇന്നത്തെ വില.

 രാജ്യത്ത് മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചിലയിടങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു. ഡല്‍ഹിയിലെ പെട്രോള്‍ വില ഇന്ന് 91.80പയും ഡീസല്‍ വില 82.36 രൂപയുമാണ്.

രണ്ടര ആഴ്ച തുടർച്ചയായി ഒരേ വിലയിൽ തുടർന്നതിനുശേഷം മേയ് നാല് മുതലാണ് ഇന്ധന വിലയിൽ മാറ്റമുണ്ടായത്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കുറച്ചുനാള്‍ ഇന്ധന വില വര്‍ധിച്ചിരുന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വലിയ വര്‍ധനയാണ് ഇന്ധനവിലയിലുണ്ടാകുന്നത്. മേയ് ഏഴുവരെ തുടര്‍ച്ചയായി വില വര്‍ധിച്ചു. പിന്നീടുള്ള രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നെങ്കിലും ഇന്നലെയും ഇന്നും വില വർദ്ധിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now