ഇന്ധന വില റെക്കോർഡിൽ; മൂന്ന് ദിവസത്തിന് ശേഷം വീണ്ടും വർധന

ഇന്ധന വില റെക്കോർഡിൽ; മൂന്ന് ദിവസത്തിന് ശേഷം വീണ്ടും വർധന

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:39 am IST
Edited by :migrator

കൊച്ചി: സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും വർധന. ഈ മാസം ഇത് അഞ്ചാം തവണയാണ് വില ഉയരുന്നത്. സംസ്ഥാനത്ത് വില റെക്കോർ‍ഡിൽ എത്തി. മൂന്ന് ദിവസത്തിന് ശേഷമാണ് വില വീണ്ടും ഉയർന്നത്. പെട്രോളിനും ഡീസലിനും ലിറ്ററിന് 25 പൈസ വീതമാണ് കൂടിയത്. 

തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയാണ് വില. കൊച്ചിയിൽ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ്. ഈ മാസം 19നായിരുന്നു നേരത്തെ വില ഉയർന്നത്. അതിന് ശേഷം മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു.

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികൾ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാനനികുതി കൂടി കണക്കിലെടുക്കുമ്പോൾ, കേരളത്തിൽ പെട്രോളിനും ഡീസലിനും വില കൂടും. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയിൽ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിർണയിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now