
ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 88 ലേക്ക് ; ഡീസലിനും 26 പൈസ കൂടി
ഈ മാസം ഇത് ആറാം തവണയാണ് വില ഉയരുന്നത്. ഇന്നലെയും പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടിയിരുന്നു

തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വില ഇന്നും കൂടി. പെട്രോളിന് ലിറ്ററിന് 25 പൈസ കൂടി. ഡീസലിന് 26 പൈസയും വര്‍ധിപ്പിച്ചു.
ഇതോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 85.97 രൂപയായി ഉയര്‍ന്നു. ഡീസല്‍ വില 80.14 രൂപയായിട്ടുണ്ട്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 87 രൂപ 63 പൈസയാണ്. ഡീസല്‍ വില 81.68 രൂപയാണ്.
ഈ മാസം ഇത് ആറാം തവണയാണ് വില ഉയരുന്നത്. ഇന്നലെയും പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടിയിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്പനികള്‍ വില കൂട്ടിയിരിക്കുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതിച്ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്

പറയാന്‍ മടിക്കേണ്ട, തുറന്നു പറയാം; ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ 'സ്പീക്ക് അപ്പ്'; അജിത ബീഗം ഐപിഎസിന് ചുമതല

Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്വാദി പാർട്ടിയും ഭാഗമായേക്കും

പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ



