
പൃഥ്വിരാജ്, പാർവതി, സൂരി... ഒടിടിയിൽ ഇത്തവണ ആര് സ്കോർ ചെയ്യും ?; ഈ ആഴ്ചയിലെ റിലീസുകളിതാ
ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും ഹൈപ്പിലെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

ഈ വർഷത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ വാരാന്ത്യം ഒടിടിയിലൂടെ നിങ്ങളിലേക്ക് എത്താൻ പോകുന്നത്. മലയാളത്തിൽ നിന്ന് 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' എന്ന ചിത്രവും തമിഴിൽ നിന്ന് 'മണ്ടാടി'യുമാണ് അവ. അതോടൊപ്പം പൃഥ്വിരാജിന്റെ 'ഖലീഫ'യും സംഗീത് പ്രതാപിന്റെ 'മെഡിക്കൽ മിറക്കിളും' ഈ ആഴ്ച ഒടിടിയിലെത്തുന്നുണ്ട്.
1ഖലീഫ

Khalifa
ഫെയ്സ്ബുക്ക്
പൃഥ്വിരാജ്- വൈശാഖ് കൂട്ടുകെട്ടിൽ എത്തിയ 'ഖലീഫ' ഒടിടി റിലീസിനൊരുങ്ങുന്നു. ഈ വർഷം റിലീസ് ചെയ്തതിൽ ഏറ്റവും ഹൈപ്പിലെത്തിയ ചിത്രങ്ങളിലൊന്നായിരുന്നു ഇത്. തിയറ്ററിൽ പരാജയപ്പെട്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഖലീഫ ഒടിടിയിലെത്തുന്നത്. പ്രൈം വീഡിയോ, ലയൺസ്‌ഗേറ്റ് പ്ലേ, മനോരമ മാക്സ്, എപി ഇന്റർനാഷണൽ സൗത്ത് സിനിമ, സിംപ്ലി സൗത്ത്, ആഹ എന്നീ പ്ലാറ്റ്ഫോമുകളിലാണ് ചിത്രമെത്തുക. ഒക്ടോബര്‍ 9 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളിൽ കാണാനാകും.
2ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ

It's a Medical Miracle
വിഡിയോ സ്ക്രീൻഷോട്ട്
സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കിയ ചിത്രമാണ് 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'. സെപ്റ്റംബർ 18 ന് തിയറ്ററുകളിലെത്തിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം കാണാനാകും. ഒക്ടോബർ 15 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.
3മണ്ടാടി

Mandaadi
ഇൻസ്റ്റഗ്രാം
സൂരി നായകവേഷത്തിൽ എത്തിയ സൂപ്പർ ഹിറ്റ് ചിത്രമാണ് മണ്ടാടി. 150 കോടിയിലധികം ചിത്രം തിയറ്ററുകളിൽ നിന്ന് കളക്ട് ചെയ്തിരുന്നു. തമിഴ്നാട്ടിൽ നിന്നു മാത്രം 100 കോടി കളക്ഷനാണ് നേടിയത്. മതിമാരൻ പുകഴേന്തിയാണ് മണ്ടാടി സംവിധാനം ചെയ്തിരിക്കുന്നത്. മഹിമ നമ്പ്യാരാണ് നായിക. ഒക്ടോബർ 8 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലൂടെ ചിത്രം കാണാനാകും.
4പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ

Pradhama Drishtya Kuttakkar
ഇൻസ്റ്റഗ്രാം
പാർവതി തിരുവോത്ത് പ്രധാനവേഷത്തിലെത്തി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ. ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു. പാർവതി തിരുവോത്ത് ആദ്യമായി പൊലീസ് വേഷത്തിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് ഷഹദ് ആണ്. വിജയരാഘവനാണ് മറ്റൊരു പ്രധാനവേഷത്തിൽ. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന വനിത കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്. പാർഥിപൻ, മാത്യു തോമസ്, വിനയ് ഫോർട്ട്, സിദ്ധാർഥ് ഭരതൻ, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങിയ ഗംഭീര താരനിരയാണ് ചിത്രത്തിലേത്. ആസിഫ് അലി അതിഥി വേഷത്തിലുണ്ട്. ഒക്ടോബർ 9 മുതൽ നെറ്റ്ഫ്ലിക്സിലൂടെ ചിത്രം കാണാനാകും.
5ഐസ്

Eyes
ഇൻസ്റ്റഗ്രാം
‘ഉയരെ’, കാണെക്കാണെ എന്നീ ചിത്രങ്ങളൊരുക്കിയ സംവിധായകൻ മനു അശോകൻ ഒരുക്കുന്ന വെബ് സീരിസാണ് ഐസ്. നിഖില വിമൽ, സാനിയ അയ്യപ്പൻ, ശ്രുതി രാമചന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സീരീസ് ത്രില്ലർ ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. തിരക്കഥ രചിച്ചത് ബോബി സഞ്ജയ് ആണ്. മലയാളം, തമിഴ്, തെലുങ്ക, ഹിന്ദി ഭാഷകളിലാണ് സീരീസ് റിലീസ് ചെയ്യുന്നത്. ഒക്ടോബർ 9 മുതൽ സോണി ലിവിലൂടെ കാണാനാകും.
6എപിക്: ഫസ്റ്റ് സെമസ്റ്റർ

Epic
ഇൻസ്റ്റഗ്രാം
നവാഗതനായ ആദിത്യ ഹാസൻ സംവിധാനം ചെയ്ത തെലുങ്ക് റൊമാന്റിക് ഡ്രാമയാണ് എപിക്. ആനന്ദ് ദേവരകൊണ്ടയും വൈഷ്ണവി ചൈതന്യയും പ്രധാനവേഷങ്ങളിലെത്തുന്നു. ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 9-ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിന് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി പതിപ്പുകളും ഉണ്ടാകും.
News Now
കെഎസ്ആര്‍ടിസിക്ക് വീണ്ടും ബസ്; ഇത്തവണ എംഎല്‍എ ഫണ്ടിലൂടെ; തുടക്കമിട്ട് പ്രവീണ്‍ കുമാര്‍

വിദേശത്ത് പോകാന്‍ പ്ലാന്‍ ഉണ്ടോ?, സൗജന്യ ട്രാവല്‍ സിംകാര്‍ഡുമായി എയര്‍ഇന്ത്യ; 30 രാജ്യങ്ങള്‍ പരിധിയില്‍

Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Summary
Mandaadi, Pradhama Drishtya Kuttakkar and more OTT Releases this week.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


