
'ഗഡ്കരി രാജിവെയ്ക്കണം', ഇ20 പെട്രോളിനെതിരെ സോഷ്യല്‍മീഡിയയില്‍ പുതിയ പ്രചാരണം; സിജെപിക്ക് പിന്നാലെ ഇ20 ജനതാ പാര്‍ട്ടി
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനവുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മറ്റൊരു പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ നിറയുന്നു

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട വിദ്യാര്‍ഥി പ്രക്ഷോഭം വിജയിച്ചതിന് പിന്നാലെ പെട്രോളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത ഇന്ധനവുമായി മുന്നോട്ടുപോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മറ്റൊരു പ്രതിഷേധം സോഷ്യല്‍മീഡിയയില്‍ നിറയുന്നു. 100 ശതമാനവും ശുദ്ധമായ പെട്രോള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇ20 ജനതാ പാര്‍ട്ടി എന്ന പേരിലാണ് സോഷ്യല്‍മീഡിയയില്‍ പ്രചാരണം കൊഴുക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയെ ലക്ഷ്യമിട്ടാണ് പ്രചാരണം.
കോക്ക്‌റോച്ച് ജനത പാര്‍ട്ടി(സിജെപി) സ്വീകരിച്ചതിന് സമാനമായ ആക്ഷേപ ഹാസ്യ ശൈലി പിന്തുടര്‍ന്നാണ് പ്രചാരണം. തുടക്കത്തില്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പ്രചാരണത്തിന് വലിയ ജനശ്രദ്ധയാണ് ലഭിച്ചത്. തങ്ങളുടെ പ്രചാരണം ഉപഭോക്തൃ അവകാശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നാണെന്നും എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിന് എതിരല്ലെന്നും ഇ20 ജനതാ പാര്‍ട്ടി വ്യക്തമാക്കി.
എഥനോള്‍ കലര്‍ത്തിയ പെട്രോളിനൊപ്പം നൂറ് ശതമാനം ശുദ്ധമായ പെട്രോളും ഇന്ധന പമ്പുകളില്‍ ലഭ്യമാക്കണം. ഉപഭോക്താവിന് ഏത് വാങ്ങണമെന്നതില്‍ സ്വാതന്ത്ര്യം നല്‍കാന്‍ അവസരം ഒരുക്കണമെന്നും പ്രചാരണം ആവശ്യപ്പെടുന്നു. സബ്‌സിഡികളോ, സൗജന്യ ഇന്ധനമോ, ഇ20 പെട്രോള്‍ പിന്‍വലിക്കലോ തങ്ങള്‍ ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് വാഹനങ്ങള്‍ക്ക് അനുയോജ്യമായ ഇന്ധനം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വാഹന ഉടമകള്‍ക്ക് നല്‍കണമെന്നും ഇ20 ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നു. എഥനോള്‍ കലര്‍ത്തിയ പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ രാജിയും ഇ20 ജനതാ പാര്‍ട്ടി ആവശ്യപ്പെടുന്നുണ്ട്.
News Now
'ഇത്തിരി പോന്ന എന്റെ പിറകെ ആട്ടിന്‍ കുട്ടിയെപ്പോലെ അവന് നടന്നു; ആ വീട്ടുകാര്‍ എങ്ങനെ സഹിക്കും'; പല്ലാട്ട് ബ്രഹ്മദത്തനെ ഓര്‍ത്ത് മീനാക്ഷി

'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

Summary
'Gadkari must resign': After CJP, E20 Janta Party launches '100% petrol' campaign
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



