സ്വര്‍ണവില വീണ്ടും കൂടി; മൂന്നാഴ്ച കൊണ്ട് പവന് 1760 രൂപ വര്‍ധിച്ചു

മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:34 am IST
Edited by :migrator

കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. 240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപയായി. കഴിഞ്ഞ ഏതാനും ദിവസമായി സ്വര്‍ണവില വര്‍ധിച്ചുവരികയാണ്. കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 30 രൂപ വര്‍ധിച്ച് 4710 രൂപയായി ഉയര്‍ന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാഞ്ചാട്ടം പ്രകടിപ്പിച്ച സ്വര്‍ണവില ഇന്ന് ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. മൂന്നാഴ്ച കൊണ്ട് 1760 രൂപയാണ് ഉയര്‍ന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now