സമീപ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്

ചിത്രം: പിടിഐ
Last Updated :20 January 2024, 8:57 am IST

News Now

കൊച്ചി: സമീപ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,400 രൂപ. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4550 ആയി.

ഏതാനും ദിവസങ്ങളായി സ്വര്‍ണ വില കുതിപ്പിലായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 36,720 രൂപയായിരുന്നു ഇന്നലത്തെ വില.

കോവിഡ് മൂന്നാം തരംഗം പിടി മുറുക്കിയതോടെ ഓഹരി വിപണിയിലുണ്ടായ തളര്‍ച്ചയാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത് എന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates