സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

ഫയല്‍ ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4795 രൂപ.

രണ്ടു ദിവസം തുടര്‍ച്ചയായി വര്‍ധിച്ച ശേഷം ഇന്നലെ സ്വര്‍ണ വില കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നത്തെ വര്‍ധന.

യുക്രൈന്‍ യുദ്ധാരംഭത്തെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന സ്വര്‍ണ വില കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൂടിയും കുറഞ്ഞും തുടരുകയാണ്. വരും ദിവസങ്ങളിലും വില ചാഞ്ചാട്ടം പ്രകടിപ്പിക്കാനാണ് സാധ്യതെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates